വിഷുവിന് അഞ്ച് ചിത്രങ്ങള്‍

By Staff

വിഷുവിന് അഞ്ച് ചിത്രങ്ങള്‍
ഏപ്രില്‍ 05, 2003

ഇത്തവണ വിഷു ആഘോഷം പൊലിപ്പിക്കാന്‍ അഞ്ച് ചിത്രങ്ങളാണുള്ളത്. മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും ജയറാമും നായകരാവുന്ന ചിത്രങ്ങള്‍ക്ക് പുറമെ ഒരു ത്രീഡി ചിത്രവും.

കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളായി വിഷുവിനെത്തുന്ന ചിത്രങ്ങള്‍ ഒന്നോ രണ്ടോ ആയി കുറഞ്ഞതാണ്. മലയാള സിനിമയെ അലട്ടിക്കൊണ്ടിരുന്ന പ്രതിസന്ധി ഉത്സവവേളകളിലും തിയേറ്ററുകളില്‍ തണുപ്പന്‍ പ്രതികരണം മാത്രമുണ്ടാക്കി. എന്നാല്‍ ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്.

കഴിഞ്ഞ ക്രിസ്മസിനെന്നപോലെ ഇത്തവണയും ചിത്രങ്ങളുടെ എണ്ണം കൂടിയിരിക്കുന്നു. വ്യത്യസ്തതയുള്ള കഥയും തിരക്കഥയുമുള്ള ചിത്രങ്ങള്‍ വന്നുതുടങ്ങിയതോടെ മലയാള സിനിമയുടെ ശനിദശ വിട്ടുമാറിയെന്നാണ് തോന്നുന്നത്.

മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും ജയറാമും നായകരാവുന്ന ചിത്രങ്ങള്‍ ഒരേ സമയത്ത് എത്തുന്നതും ഏറെ കാലത്തിന് ശേഷമാണ്. നാലും മുന്‍നിര സംവിധായകരുടെ ചിത്രങ്ങള്‍. മോഹന്‍ലാന്‍ നായകനാവുന്ന പ്രിയദര്‍ശന്റേതാണ്. ശ്രീനിവാസനും പ്രിയദര്‍ശനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സൗന്ദര്യയാണ് നായിക.

തൊട്ടതെല്ലാം പൊന്നാക്കിയ സിദ്ദിക്ക് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ആണ് വന്‍വിജയം കൊയ്യുമെന്ന കണക്കുകൂട്ടലോടെ എത്തുന്ന മറ്റൊരു ചിത്രം.

ഇമേജ് പ്രതിസന്ധിയുടെ തടവിലായ മെഗാതാരങ്ങള്‍ക്ക് ഏറെ പ്രതീക്ഷയാണ് ഈ ചിത്രങ്ങളിലുള്ളത്. ഇരുവരുടെയും കരിയര്‍ഗ്രാഫില്‍ നിര്‍ണായകമാവുന്ന രണ്ട് ചിത്രങ്ങള്‍.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്-ലൂടെ പ്രേക്ഷക മനസിലേക്ക് തിരിച്ചുവരവ് നടത്തിയ ജയറാം നായകനാവുന്ന സിബി മലയില്‍ ചിത്രം ഒരു കുടുംബകഥയാണ് പറയുന്നത്. ജയറാമിന്റെ മകന്‍ കാളിദാസനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജ്യോതിര്‍മയിയാണ് നായിക.

ജയരാജ് ഒരു ഇടവേളയ്ക്ക് ശേഷം കച്ചവട സിനിമാ ചേരുവകളോടെ ഒരുക്കിയിരിക്കുന്ന മാണ് വിഷുക്കാലത്തെ ദിലീപ് ചിത്രം. പരസ്യങ്ങളില്‍ ചിത്രം ജനപ്രിയനായകന്റെ തിളക്കമാണ്. ദിലീപിന്റെ ജനപ്രിയത ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയിരിക്കുന്ന ചിത്രത്തില്‍ കാവ്യാ മാധവനാണ് നായിക.

മാജിക് മാജിക് എന്ന ത്രിഡി ചിത്രം ഒരുക്കിയിരിക്കുന്നത് നവോദയയാണ്. കുട്ടികള്‍ക്കായുള്ള ഈ ചിത്രത്തില്‍ മാസ്റര്‍ സൂരജ് ബാലാജിയും എസ്. പി. ബാലസുബ്രഹ്മണ്യവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X