twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇനിയെന്ത്?

    By Staff
    |

    ഇനിയെന്ത്?
    ഏപ്രില്‍ 13, 2006

    കരിയറിലെ തകര്‍ച്ചയില്‍ നിന്നും ഒരു തിരിച്ചുവരവ് നടത്താന്‍ ഇനിയെന്ത്? ജയറാമിന് ഉത്തരമില്ല. മധുചന്ദ്രലേഖ എന്ന ചിത്രത്തെ ചുറ്റിപ്പറ്റിയുണ്ടായിരുന്ന പ്രതീക്ഷകള്‍ എരിഞ്ഞടങ്ങിയതോടെ ഈ നടന്റെ കരിയര്‍ എല്ലാ തരത്തിലും പ്രതിസന്ധിയിലായിരിക്കുകയാണ്.

    അമൃതം, ഫിംഗര്‍പ്രിന്റ്, ആലീസ് ഇന്‍ വണ്ടര്‍ ലാന്റ്, പൗരന്‍, സര്‍ക്കാര്‍ ദാദ എന്നീ പരാജിത ചിത്രങ്ങള്‍ക്കു ശേഷം മധുചന്ദ്രലേഖയും. തുടര്‍ച്ചയായ അര ഡസന്‍ പരാജയങ്ങള്‍. കരിയറില്‍ മറ്റൊരു കാലത്തും ഉണ്ടായിട്ടില്ലാത്ത പരാജയഭാരമാണ് ജയറാമിനെ അലട്ടുന്നത്.

    കഴിഞ്ഞ വര്‍ഷം വിഷു ചിത്രമായി പുറത്തിറങ്ങിയ ആലീസ് ഇന്‍ വണ്ടര്‍ ലാന്റിന്റെ പരാജയത്തിനു ശേഷം ജയറാം ആറു മാസത്തോളം പുതിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നില്ല. പൗരനും സര്‍ക്കാര്‍ ദാദയും ആലീസ് ഇന്‍ വണ്ടര്‍ ലാന്റിനു മുമ്പെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രങ്ങളായിരുന്നു. ഒരു തിരിച്ചുവരവ് എങ്ങനെയും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആറു മാസത്തെ വിശ്രമത്തിനു ശേഷം രാജസേനനോടൊപ്പം വീണ്ടും മറ്റൊരു ചിത്രമൊരുക്കാന്‍ ജയറാം തീരുമാനിച്ചത്.

    മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ ഒന്നിച്ചിട്ടുള്ള സംവിധായക-താര ജോഡി രാജസേനന്‍-ജയറാമാണ്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ഈ ടീമില്‍ നിന്ന് പിറന്നിട്ടും ഇരുവരും ചില കാരണങ്ങളാല്‍ പിണങ്ങി. ജയറാം പറഞ്ഞ നായികയെ അഭിനയിപ്പിക്കാത്തതിനാണ് അദ്ദേഹം താനുമായി പിണങ്ങിയതും തന്റെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറാവാത്തതെന്നും രാജസേനന്‍ പിന്നീട് പലയിടത്തും പറഞ്ഞു.

    ഏതായാലും സൂപ്പര്‍താര ഈഗോ ഉള്ളിലൊതുക്കി വീണ്ടും ജയറാമിന് രാജസേനനുമായി ഒന്നിക്കേണ്ടിവന്നു. കരിയര്‍ പാതാളത്തിലേക്കാണ് പതിക്കുന്നതെന്ന് തോന്നുന്ന സന്ദര്‍ഭത്തില്‍ തനിക്ക് ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനുമായി പിണക്കം അവസാനിപ്പിച്ച് ജയറാം ഒന്നിച്ചു. പക്ഷേ ആ ശ്രമവും ബോക്സോഫീസ് ദുരന്തത്തിലാണ് കലാശിച്ചത്.

    ഇനിയെന്ത്? ജയറാമിന് ഉത്തരമില്ല. സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുള്ള രാജസേനന്‍, സിബി മലയില്‍, ശശിശങ്കര്‍, സുന്ദര്‍ദാസ് തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളാണ് എട്ടുനിലയില്‍ പൊട്ടിയത്. ഇനി ഏതു സംവിധായകന്റെ ചിത്രത്തില്‍ അഭിനയിച്ചാലാവും ഒരു വിജയം ആശ്വാസമാവുക? ജയറാം തികഞ്ഞ ആശയക്കുഴപ്പത്തിലാണ്.

    ജയറാം അടുത്തതായി അഭിനയിക്കുന്ന ചിത്രം ലോഹിതദാസിന്റേതാണ്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ടെങ്കിലും സംവിധായകനെന്ന നിലയില്‍ ലോഹിതദാസിന് ക്രെഡിറ്റില്‍ ഒരു സൂപ്പര്‍ഹിറ്റ് പോലുമില്ല. ഒടുവില്‍ ചെയ്ത ചക്രം, കസ്തൂരിമാന്റെ തമിഴ് റീമേക്ക് എന്നിവ വന്‍പരാജയങ്ങളുമായിരുന്നു. രണ്ട് പരാജിതര്‍ ഒന്നിക്കുന്ന പുതിയ ചിത്രം ഒരു വിജയമാവുമോ?

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X