ഷാജി--രണ്‍ജി വീണ്ടും; മോഹന്‍ലാല്‍ നായകന്‍
ഷാജി--രണ്‍ജി വീണ്ടും; മോഹന്‍ലാല്‍ നായകന്‍
ഏപ്രില്‍ 15, 2002
മലയാളത്തിന് മെഗാ ഹിറ്റുകള്‍ സമ്മാനിച്ച ഷാജി കൈലാസും രണ്‍ജി പണിക്കരും വീണ്ടും ഒന്നിക്കുന്നു. നായകനാവുന്നത് മോഹന്‍ലാല്‍. ഷാജി-രണ്‍ജി കൂട്ടുകെട്ടിന്റെ ചിത്രത്തില്‍ ആദ്യമായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.
വീണ്ടും മറ്റൊരു മെഗാഹിറ്റ് തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഷാജിയും രണ്‍ജിയും ഒന്നിക്കുമ്പോള്‍ നായകനാവുന്നത് മലയാളത്തിലെ മെഗാസ്റാര്‍ ആണെന്നത് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നു.
മമ്മൂട്ടി നായകനായി അഭിനയിച്ച ദി കിംഗ് ആണ് ഷാജി-രണ്‍ജി പണിക്കര്‍ ടീമിന്റെ അവസാന ചിത്രം. പിന്നീട് ഇരുവരും ഏഴു വര്‍ഷം പിരിഞ്ഞുനിന്നു. ഷാജി തുടര്‍ന്ന് പ്രധാനമായും രഞ്ജിത്തിന്റെ തിരക്കഥകളിന്മേല്‍ ചിത്രങ്ങളെടുത്തപ്പോള്‍ രണ്‍ജി ജോഷിയുടെ കൂടെ ചേരുകയായിരുന്നു. ഇരുവരും പിരിഞ്ഞപ്പോഴും ഷാജി സംവിധാനം ചെയ്ത ചിത്രങ്ങളും രഞ്ജി തിരക്കഥയെഴുതിയ ചിത്രങ്ങളും ഹിറ്റുകളാവുന്നത് തുടര്‍ന്നു.
ഡോക്ടര്‍ പശുപതി എന്ന കോമഡി ചിത്രത്തിലൂടെയാണ് ഷാജിയും രണ്‍ജിയും ആദ്യമായി ഒന്നിക്കുന്നത്. തലസ്ഥാനം എന്ന ചിത്രത്തിലൂടെ ഈ ജോഡി ശ്രദ്ധേയമായി. ഏകലവ്യന്‍ എന്ന ചിത്രം ഹിറ്റായതോടെ ഈ ജോഡി മലയാളത്തിലെ ഹിറ്റുകളൊരുക്കുന്ന കൂട്ടുകെട്ടെന്ന വിശേഷണം നേടിയെടുത്തു. മാഫിയ, കിംഗ് എന്നീ ചിത്രങ്ങളാണ് പിന്നീട് ഷാജി-രണ്‍ജി ടീമില്‍ നിന്ന് പുറത്തുവന്നത്.
മെഗാഹിറ്റുകളായ നരസിംഹവും രാവണപ്രഭുവും നിര്‍മിച്ച ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രവും നിര്‍മിക്കുന്നത്; ആശീര്‍വാദ് സിനിമയുടെ ബാനറില്‍.


Click it and Unblock the Notifications