നിദ്രയില്‍ നിന്നില്‍ പൃഥ്വിരാജും കാവ്യയും

By Staff

നിദ്രയില്‍ നിന്നില്‍ പൃഥ്വിരാജും കാവ്യയും
ഏപ്രില്‍ 15, 2003

കൊച്ചിയിലെ അധോലോകത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച വയലന്‍സിന് ശേഷം എ. കെ. സാജന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ഒരു പ്രണയകഥ പറയുന്നു.

നിദ്രയില്‍ നിന്ന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും കാവ്യാ മാധവനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വയലന്‍സിലും പൃഥ്വിരാജായിരുന്നു നായകന്‍.

പൃഥ്വിരാജും കാവ്യ മാധവനും നായികാ നായകന്മാരാവുന്ന രണ്ടാമത്തെ ചിത്രമാണിത്. സുന്ദര്‍ദാസിന്റെ കഥയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. സിദ്ദിക്ക്, ജഗതി ശ്രീകുമാര്‍, ബാലചന്ദ്രമേനോന്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, രമ്യാ നമ്പീശന്‍, സുകുമാരി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

എ. കെ. സാജന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. നവാഗതനായ അമല്‍ നീരജാണ് ഛായാഗ്രഹണം. ചെയ്യുന്നത്. യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് രവീന്ദ്രന്‍ ഈണം പകരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X