ദിലീപിനും വേണം അവാര്‍ഡ്
ദിലീപിനും വേണം അവാര്‍ഡ്
ഏപ്രില്‍ 15, 2004
ജനപ്രീതിയുള്ള നടനാണെങ്കിലും ദിലീപിനെ ഇതുവരെ വിലപ്പെട്ട അവാര്‍ഡുകള്‍ തേടിയെത്തിയിട്ടില്ല. ഇതില്‍ ദിലീപ് കാര്യമായി വിഷമിക്കുന്നുണ്ട്. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും രണ്ടും മൂന്നും തവണയൊക്കെ ദേശീയ പുരസ്കാരങ്ങള്‍ കീശയിലാക്കിയവരാണ്.
സൂപ്പര്‍താരമാകണമെങ്കില്‍ ദേശീയഅവാര്‍ഡ് വാങ്ങണം എന്നൊരു ധാരണ ദിലീപില്‍ ഈയിടെ കൂടിവരികയാണ്. അതുകൊണ്ടാകാം നടീനടന്മാര്‍ക്ക് ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ വാങ്ങിക്കൊടുക്കുന്ന സംവിധായകന്‍ ടി.വി. ചന്ദ്രനെ ദിലീപ് സമീപിച്ചത്.
ലക്ഷങ്ങള്‍ പ്രതിഫലം നല്കാമെന്ന വാഗ്ദാനവുമായി നിര്‍മ്മാതക്കള്‍ ക്യൂ നില്ക്കുമ്പോഴാണ് കാര്യമായി പ്രതിഫലമൊന്നും കൊടുക്കാത്ത ടി.വി.ചന്ദ്രന് ദിലീപ് ഡേറ്റ് കൊടുക്കാന്‍ തയ്യാറായിരിക്കുന്നത്. അവാര്‍ഡ് സംവിധായകരില്‍ കേരളത്തിലെ സൂപ്പര്‍ സ്റാറാണ് ചന്ദ്രന്‍. മമ്മൂട്ടിയ്ക്ക് ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ വാങ്ങിക്കൊടുത്തിട്ടുണ്ട് ചന്ദ്രന്‍. മീര ജാസ്മിനും വിലപ്പെട്ട അംഗീകാരങ്ങള്‍ കൈവന്നത് ചന്ദ്രനിലൂടെയാണ്.
എന്തായാലും ഒരു അവാര്‍ഡ് സംഘടിപ്പിച്ചിട്ട് മതി ഇനി മിമിക്രി സിനിമകള്‍ എന്ന തീരുമാനമാണെന്ന് തോന്നുന്നു ദിലീപിന്. ചന്ദ്രന്‍ തന്റെ പദ്ധതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും അടുത്തു തന്നെ ചന്ദ്രന്റെ ദിലീപ് ചിത്രത്തിന്റെ പ്രഖ്യാപനം പ്രതീക്ഷിയ്ക്കാം.


Click it and Unblock the Notifications