twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിന്റെ മീശ മാധവന്‍

    By Staff
    |

    ദിലീപിന്റെ മീശ മാധവന്‍
    ഏപ്രില്‍ 16, 2002

    ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന മീശ മാധവന്‍ എന്ന ചിത്രത്തില്‍ വ്യത്യസ്തമായ ഒരു വേഷമാണ് ദിലീപിന്. നാട്ടിലെ ഏവര്‍ക്കും പ്രിയങ്കരനായ കള്ളന്‍ മാധവനെന്ന കഥാപാത്രം ദിലീപ് സ്വതസിദ്ധമായ നര്‍മത്തിന്റെ മേമ്പൊടിയോടെയാണ് അവതരിപ്പിക്കുന്നത്.മാധവന്‍ മോഷണം തുടങ്ങിയത് പന്ത്രണ്ടാം വയസിലാണ്. തന്റെ അഛന്‍ വരുത്തിവെച്ച കടബാധ്യത തീര്‍ക്കാന്‍ വേണ്ടിയായിരുന്നു മാധവന്‍ അത് ചെയ്തത്. പിന്നെ മാധവന്‍ അറിയപ്പെടുന്ന ഒരു കള്ളനായി.

    മാധവന്‍ ഒരിക്കലും പാവപ്പെട്ടവരുടെ സാധനങ്ങള്‍ മോഷ്ടിക്കാറില്ല. പാവപ്പെട്ടവര്‍ക്ക് എന്തെങ്കിലും അത്യാവശ്യം വേണ്ടിവരുമ്പോള്‍ മാധവന്‍ അവരെ സഹായിക്കും. പണക്കാരുടെ വീട്ടില്‍ നിന്ന് വീട്ടുസാധനങ്ങള്‍ മോഷ്ടിച്ച് മാധവന്‍ അത്യാവശ്യക്കാര്‍ക്കെത്തിക്കും. അങ്ങനെയാണ് മാധവന്‍ സാധാരണക്കാരുടെ പ്രിയങ്കരനായി മാറിയത്.

    സാധാരണക്കാരുടെ പ്രിയപ്പെട്ടവനാണെങ്കിലും സ്ഥലത്തെ പ്രമാണിയും ധനികനുമായ ഭഗീരഥന്‍ പിള്ള മാധവന്റെ ശത്രുവാണ്. മാധവനെ ഒതുക്കാന്‍ ഭഗീരഥന്‍ പിള്ള എസ്ഐ ഈപ്പന്‍ പാപ്പച്ചിയുടെ സഹായം തേടി. മാധവന്റെ ജീവിതത്തില്‍ ഇതിനിടെ ചില വഴിത്തിരിവുകളുണ്ടായിരുന്നു. ഭഗീരഥന്‍പിള്ളയുടെ മകള്‍ രുഗ്മിണിയുമായി മാധവന്‍ പ്രണയത്തിലായതോടെ ആണിത്.

    ദിലീപിന്റെ നായികയാവുന്നത് കാവ്യാ മാധവനാണ്. കൂടാതെ ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, മാള അരവിന്ദന്‍, സലിം കുമാര്‍, മച്ചാന്‍ വര്‍ഗീസ്, മാസ്റര്‍ അരുണ്‍, സുകുമാരി, മീന ഗണേശ്, ജ്യോതിര്‍മയി, കാര്‍ത്തിക, യമുന എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

    രഞ്ജന്‍ പ്രമോദാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു. യേശുദാസ്, ശങ്കര്‍ മഹാദേവന്‍, ചിത്ര, സുജാത, ചിത്ര, വിധു പ്രതാവ്, പ്രതാപന്‍, റിനി എന്നിവര്‍ പാടുന്നു. ക്യാമറ എസ്. കുമാര്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X