മോണല്‍..കനകം മൂലം...കാമുകന്‍ മൂലം...

By Staff

മോണല്‍..കനകം മൂലം...കാമുകന്‍ മൂലം...
ഏപ്രില്‍ 16, 2002

ചെന്നൈ: നടി സിമ്രാന്റെ സഹോദരിയും നടിയുമായ മോണലിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ കാമുകനുമായുള്ള പിണക്കവും സങ്കീര്‍ണ്ണമായ കുടുംബബന്ധങ്ങളുമാണെന്ന് കരുതുന്നു. തമിഴ്സിനിമാരംഗത്തെ പ്രശസ്തനായ ഒരു നൃത്തസംവിധായകന്റെ സഹോദരന്‍ പ്രസന്നയുമായി ഏതാനും വര്‍ഷങ്ങളായി മോണല്‍ പ്രണയത്തിലായിരുന്നു. മോണലിന്റെ ആത്മഹത്യയ്ക്ക് ശേഷം പ്രസന്ന ഒളിവിലാണ്.

താരനിശയടക്കമുള്ള ഒട്ടേറെ പരിപാടികളില്‍ മോണലുമൊത്ത് പ്രസന്ന പങ്കെടുത്തിരുന്നു. പക്ഷെ മോണലിന്റെ പ്രേമം അമ്മ വീണയ്ക്ക് ഇഷ്ടമായിരുന്നില്ലത്രെ. കാരണം അമ്മ വീണയ്ക്ക് ഇപ്പോള്‍ ഏക വരുമാന മാര്‍ഗ്ഗം മോണലാണ്. മോണല്‍ പ്രസന്നയുമായി പ്രേമിച്ച് വിവാഹം ചെയ്തു പോയാല്‍ ആ വരുമാന മാര്‍ഗ്ഗം കൂടി അടയുമെന്ന് വീണ ഭയന്നിരുന്നു.

ഈയിടെ കേരളത്തില്‍ ഒരു താരനിശയില്‍ പങ്കെടുത്തതിന് മോണലിന് പ്രതിഫലം ലഭിച്ചിരുന്നു. എന്നാല്‍ ഈ തുകയുടെ കാര്യം വീണയില്‍ നിന്ന് മറച്ചുവച്ചതിനെച്ചൊല്ലി അമ്മയും മകളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

വീണയില്‍ നിന്നും രക്ഷപ്പെടാനുള്ള ഏക അഭയം മോണലിന് പ്രസന്നയായിരുന്നു. ഷൂട്ടിംഗില്ലാത്ത ദിവസങ്ങളില്‍ സിനിമാസംബന്ധമായ കാര്യങ്ങളുണ്ടെന്ന് പറഞ്ഞ് മോണല്‍ വീട്ടില്‍ നിന്നുപുറത്തിറങ്ങി പ്രസന്നയുമായി ചുറ്റിയടിക്കാറുണ്ടായിരുന്നു. എന്നാല്‍ പ്രസന്ന എന്തോ കാര്യത്തിന് മോണലുമായി പിണങ്ങുകയും മോണലിനെ ഉപേക്ഷിക്കുകയും ചെയ്തതാണ് പെട്ടെന്നുള്ള ആത്മഹത്യയ്ക്ക് കാരണമെന്നറിയുന്നു.

നടി സിമ്രാന്‍ ഈയിടെ വീടുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചിരുന്നു. സിമ്രാന്റെ ഭര്‍ത്താവ് രാജസുന്ദരത്തിന് മോണലുമായി ബന്ധമുണ്ടായിരുന്നതിനെച്ചൊല്ലി സിമ്രാനും മോണലും പരസ്പരം കലഹിച്ചിരുന്നു. ഇതായിരുന്നു പ്രധാനമായും കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ സിമ്രാനെ പ്രേരിപ്പിച്ചത്. മോണലിന്റെ ആത്മഹത്യാവാര്‍ത്ത കേട്ടശേഷം ഇതുവരെ സിമ്രാന്‍ സ്ഥലത്തെത്തിയില്ല. വിദേശത്ത് കമലഹാസന്റെ പുതിയ ചിത്രമായ പഞ്ചതന്ത്രത്തിന്റെ ഷൂട്ടിംഗിലാണ് സിമ്രാന്‍.

മോണലുമായി വഴക്കിട്ടതിനു ശേഷം സിമ്രാന്‍ മോണലിന്റെ കാര്യത്തില്‍ വലിയ താല്പര്യവുമെടുക്കുന്നില്ല. ഇതില്‍ മോണലിന് പരിഭവമുണ്ടായിരുന്നു. എങ്കിലും മരിക്കുമ്പോള്‍ നാലു ചിത്രങ്ങള്‍ക്ക് മോണല്‍ കരാറൊപ്പിട്ടിരുന്നു. അതിനിടയിലാണ് സങ്കീര്‍ണ്ണമായ കുടുംബബന്ധങ്ങളും കാമുകനില്‍ നിന്നുള്ള വഞ്ചനയും മോണലിനെ സ്വയം മരണം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്നറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X