ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി
ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി
ഏപ്രില്‍ 06, 2003
ജയറാമിനെ നായകനാക്കി അനില്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് മാറ്റി. ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി എന്നാണ് ചിത്രത്തിന് ഇപ്പോള്‍ പേരിട്ടിരിക്കുന്നത്. നേരത്തെ സല്‍പ്പേര് സുഗുണന്‍ മാഷ് എന്നായിരുന്നു പേര് നിശ്ചയിച്ചിരുന്നത്.
തമിഴ്നടി ഗായത്രി രഘുറാമാണ് ചിത്രത്തിലെ നായിക. ഗായത്രി രഘുറാം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്.
ആലപ്പുഴയിലെ ഒരു ഗ്രാമത്തിലെ സ്കൂളിലെ ഹെഡ്മാസ്ററായ രാമന്‍കുട്ടിയെയാണ് ജയറാം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രാമന്‍കുട്ടിയുടെ കാമുകിയായ സംഗീതയായി ഗായത്രി രഘുറാമും.
എല്ലാവര്‍ക്കും രാമന്‍കുട്ടിയെ വലിയ കാര്യമാണ്. അയാളെ കുറിച്ച് ആളുകള്‍ക്ക് നല്ലതു മാത്രമേ പറയാനുള്ളൂ. രാമന്‍കുട്ടിക്ക് കുറെ മുറപ്പെണ്ണുങ്ങളുണ്ട്. അവരില്‍ ഒരാളെ രാമന്‍കുട്ടി വിവാഹം ചെയ്യണമെന്നാണ് അമ്മാവന്‍മാരുടെ ആഗ്രഹം. വെളിയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയെ രാമന്‍കുട്ടി വിവാഹം ചെയ്യുന്നതില്‍ അവര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല.
മുംബൈയില്‍ ജനിച്ചു വളര്‍ന്ന സംഗീത നാട്ടിലെത്തിയത് ഇതിനിടയിലാണ്. ചില സംഭവങ്ങളെ തുടര്‍ന്ന് സംഗീതയുടെ മനസില്‍ രാമന്‍കുട്ടിയോടുള്ള പ്രണയം വിരിഞ്ഞു. രാമന്‍കുട്ടിക്കും അവളോട് മോഹമുണ്ടായി.
ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ഒടുവില്‍, ജനാര്‍ദനന്‍, സുജാ കാര്‍ത്തിക എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. കലവൂര്‍ രവികുമാറിന്റേതാണ് രചന. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷ് ചിത്രം നിര്‍മിക്കുന്നു.


Click it and Unblock the Notifications