ഓണത്തിന് സൂപ്പര്‍താരയുദ്ധം

By Staff

ഓണത്തിന് സൂപ്പര്‍താരയുദ്ധം
ഏപ്രില്‍ 16, 2005

ഇക്കുറി വിഷുവിന് നേരിട്ടൊരു സൂപ്പര്‍താരയുദ്ധം ഉണ്ടായില്ല. വിഷുചിത്രമായി ഇറങ്ങിയ മോഹന്‍ലാലിന്റെ ചന്ദ്രോത്സവത്തിനോട് മത്സരിക്കാന്‍ മമ്മൂട്ടി ചിത്രം തൊമ്മനും മക്കളും വിഷുവിനും പ്രദര്‍ശനം തുടരുന്നുണ്ടെങ്കിലും വിഷുചിത്രമെന്ന നിലയിലല്ല അത് പുറത്തിറങ്ങിയത്. വിഷുചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിന് ഒരു മാസം മുമ്പ് മാര്‍ച്ച് 18ന് ഈസ്റര്‍ ചിത്രമെന്ന പുറത്തിറങ്ങിയ തൊമ്മനും മക്കളും വിഷുചിത്രങ്ങളുടെ കൂട്ടത്തിലല്ല സ്ഥാനം പിടിച്ചിരിക്കുന്നത്.

എന്നാല്‍ ഇത്തവണ ഓണത്തിന് സൂപ്പര്‍താരങ്ങള്‍ നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്. ഇരുവരും നായകരായി വേഷമിടുന്ന മുന്‍നിരസംവിധായകരുടെ ചിത്രങ്ങളാണ് ഇത്തവണത്തെ സിനിമയുടെ ഓണവിപണിയെ കൊഴുപ്പിക്കുക. ജോഷി സംവിധാനം ചെയ്യുന്ന താപ്പാന ആയിരിക്കും ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ഓണച്ചിത്രമെങ്കില്‍ ലാലിന്റെ വിഷുചിത്രം ചന്ദ്രോത്സവം ഒരുക്കിയ രഞ്ജിത്താണ് മമ്മൂട്ടിയുടെ ഓണച്ചിത്രം സംവിധാനം ചെയ്യുന്നത്.

മാമ്പഴക്കാലത്തിനു ശേഷം മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്ന താപ്പാനയുടെ തിരക്കഥ രചിക്കുന്നത് മീശമാധവന്‍, മനസിനക്കരെ, അച്ചുവിന്റെ അമ്മ എന്നീ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ രഞ്ജന്‍ പ്രമോദാണ്. മോഹന്‍ലാലിന്റെ സവിശേഷ മാനറിസങ്ങള്‍ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ തമിഴ്നടി ഛായാസിംഗാണ് ചിത്രത്തിലെ നായിക. ജയസൂര്യയും ജഗതി ശ്രീകുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വന്‍വിജയമായ മോഹന്‍ലാല്‍ ചിത്രം ഉദയനാണ് താരത്തിലെ ഹിറ്റ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന ദീപക് ദേവാണ് താപ്പാനയില്‍ സംഗീതമൊരുക്കുന്നത്. സെന്‍ട്രല്‍ പിക്ചേഴ്സ് ചിത്രം വിതരണത്തിനെത്തിക്കും.

കഴിഞ്ഞ വര്‍ഷത്തെ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ബ്ലാക്കിനു ശേഷം രഞ്ജിത്തും സൂപ്പര്‍താരവും ഒന്നിക്കുന്ന ചിത്രം ഓണത്തിന് റിലീസ് ചെയ്യാവുന്ന വിധത്തില്‍ പൂര്‍ത്തിയാക്കും. ബ്ലാക്കിലെ പൊലീസ് ഓഫീസര്‍ വേഷത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ റഹ്മാന്‍ ഈ ചിത്രത്തില്‍ വില്ലനായി വേഷമിടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X