പഴശിരാജയായി സുരേഷ് ഗോപി
പഴശിരാജയായി സുരേഷ് ഗോപി
ഏപ്രില്‍ 16, 2006
ലെനിന്‍ രാജേന്ദ്രന്റെ കുലം എന്ന ചിത്രത്തില്‍ സി.വി.രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മയിലെ ഭ്രാന്തന്‍ ചാന്നാനായി വേഷമിടാന്‍ സുരേഷ് ഗോപിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ മറ്റൊരു ചരിത്രപുരുഷന്റെ വേഷം കൂടി സുരേഷ് ഗോപിയെ തേടിയെത്തുന്നു. ഇത്തവണയും ലെനിന്‍ രാജേന്ദ്രന്റെ ചിത്രത്തില്‍ തന്നെ.
ലെനിന്‍ രാജേന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ചരിത്രപുരുഷനായി വേഷമിടുന്നത്. നിലാവ് എന്ന ചിത്രത്തിനു ശേഷം ലെനിന്‍ രാജേന്ദ്രന്‍ ഒരുക്കുന്ന ചിത്രമാണിത്.
ചിത്രത്തിന്റെ പേര് നിശ്ചയിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്തില്‍ വയനാട്ടില്‍ ആരംഭിക്കും. ചിത്രത്തില്‍ രണ്ട് നായികമാരുണ്ട്. ഒരാള്‍ പുതുമുഖമാണ്.


Click it and Unblock the Notifications