മലയാളസിനിമയുടെ ബജറ്റ് മോശം: പ്രിയദര്‍ശന്‍

By Staff

മലയാളസിനിമയുടെ ബജറ്റ് മോശം: പ്രിയദര്‍ശന്‍
ഏപ്രില്‍ 16, 2002

തിരുവനന്തപുരം: മലയാളസിനിമയുടെ ബജറ്റ് കുറവായതിനാല്‍ ഇവിടെ സിനിമയുടെ സാങ്കേതിക മേന്മ ഉയര്‍ത്താന്‍ കഴിയില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. അതുകൊണ്ടാണ് താന്‍ മലയാളസിനിമയില്‍ സജീവമാകാത്തതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

ഏപ്രില്‍ 17 ബുധനാഴ്ച വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍. സംസ്ഥാനചലച്ചിത്രഅവാര്‍ഡ് നിര്‍ണ്ണയ സമിതിയുടെ ചെയര്‍മാനാണ് പ്രിയദര്‍ശന്‍.

ഉത്തരേന്ത്യന്‍ പ്രേക്ഷകരുടെ ആസ്വാദനനിലവാരം കുറവാണ്. വേഗത മാത്രമാണ് അവിടെ വിജയം നിര്‍ണ്ണയിക്കുന്ന ഘടകം. സിനിമയെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാട് തന്നെയായിരിക്കും അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പ്രതിഫലിക്കുകയെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

മലയാളസിനിമയുടെ നിലവാരം വര്‍ധിപ്പിക്കാന്‍ അക്കാദമിതല പരിശീലനം കൊണ്ടുമാത്രമേ സാധിക്കൂ. ഇതിന് മദ്രാസ് സര്‍വകലാശാലയിലെ മീഡിയ സ്റഡീസ് മാതൃകയാക്കാവുന്നതാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X