ലാലു അലക്സിനെതിരെ നടപടിയെടുക്കും: അമ്മ

By Super

തിരുവനന്തപുരം: അമ്മയ്ക്കെതിരെ വാര്‍ത്താ സമ്മേളനത്തില്‍ പരസ്യ നിലപാടെടുത്ത ലാലു അലക്സിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റും ജനറല്‍ സെക്രട്ടറി മോഹന്‍ലാലും അറിയിച്ചു.

അമ്മയുടെ പൊതുതീരുമാനം മറികടന്നതിനും അമ്മയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനുമാണ് ലാലു അലക്സിനെതിരെ നടപടിയെടുക്കാന്‍ നീക്കം നടത്തുന്നതെന്ന് ഇരുവരും വ്യക്തമാക്കി. ലാലു അലക്സിന്റെ പെട്ടെന്നുള്ള മലക്കംമറിച്ചില്‍ തങ്ങളെ ഞെട്ടിപ്പിച്ചെന്ന് ഇരുവരും പറഞ്ഞു.

എന്താണ് നടക്കുന്നതെന്ന് അറിയിക്കാതെയാണ് കുഞ്ചാക്കോ ബോബനെയും ജയസൂര്യയെയും വാര്‍ത്താ സമ്മേളനം നടക്കുന്ന വേദിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പുതിയ ചിത്രത്തെ കുറിച്ച് സംസാരിക്കാനാണെന്ന് പറഞ്ഞാണ് കുഞ്ചാക്കോ ബോബനെയും ജയസൂര്യയെയും വാര്‍ത്താസമ്മേളനം നടന്ന ഹോട്ടലിലേക്ക് ക്ഷണിച്ചത്. ഇത് വിലകുറഞ്ഞ തന്ത്രമായിപ്പോയി- മോഹന്‍ലാലും ഇന്നസെന്റും പറഞ്ഞു.

അമ്മയുടെ നിലപാടിനെതിരെ ലാലു അലക്സ് രംഗത്തുവരികയും അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്ന് അമ്മ ഭാരവാഹികള്‍ വ്യക്തമാക്കുകയും ചെയ്തതോടെ അമ്മ ഒരു പിളര്‍പ്പിലേക്കാണ് നീങ്ങുന്നതെന്ന സൂചന പ്രബലമായി.

Read more about: amma lalu alex
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X