ചേംബറിന്റെ വ്യവസ്ഥകളില്‍ തെറ്റില്ല: ലാലുഅലക്സ്

By Super

കൊച്ചി: ഫിലിം ചേംബറിന്റെ കരാര്‍ വ്യവസ്ഥകളില്‍ തെറ്റൊന്നുമില്ലെന്നും സിനിമാവ്യവസായം തകര്‍ന്നാലും പ്രശ്നമൊന്നുമില്ലാത്ത ചില താരങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും നടന്‍മാരായ ലാലുഅലക്സും സുരേഷ്കൃഷ്ണയും പറഞ്ഞു.

ചേംബര്‍ നിര്‍ദേശിക്കുന്ന വ്യവസ്ഥകളുള്‍പ്പെടുന്ന കരാറില്‍ ഒപ്പിടാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഇരുവരും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിലും കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഏപ്രില്‍ 19 തിങ്കളാഴ്ച മുതല്‍ അഭിനയിക്കുമെന്ന് ലാലുഅലക്സും സുരേഷ്കൃഷ്ണയും അറിയിച്ചു.

അമ്മയുടെ പരസ്യനിലപാടിനെതിരെ ഇരുവരും പ്രസ്താവന നടത്തിയതോടെ അമ്മയിലെ ഭിന്നതകള്‍ മറനീക്കി പുറത്തുവന്നു. സംവിധായകന്‍ കമല്‍, ഫിലിം ചേംബര്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. കുഞ്ചാക്കോ ബോബനും ജയസൂര്യയും വാര്‍ത്താ സമ്മേളനം നടക്കുന്ന മുറിയില്‍ എത്തിയിരുന്നെങ്കിലും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തില്ല.

മമ്മൂട്ടി, തിലകന്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവര്‍ക്കെല്ലാം ഈ പ്രശ്നത്തില്‍ തങ്ങളുടേതിനോട് സമാനമായ നിലപാടാണുള്ളതെന്ന് ലാലുഅലക്സ് പറഞ്ഞു. പൃഥ്വിരാജ് ഫോണില്‍ വിളിച്ച് പ്രശ്നത്തിലെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നത്തില്‍ മമ്മൂട്ടി പരസ്യമായി പ്രതികരിക്കാത്തത് ചേംബറിന്റെ വ്യവസ്ഥകളോട് എതിര്‍പ്പില്ലാത്തുകൊണ്ടാണ്. മുമ്പ് കരാറൊപ്പിട്ടു ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി അറിയിച്ചിട്ടുണ്ട്. തിലകനും നേരത്തെ ഈ നിലപാടിനെ പിന്തുണച്ചതാണ്.

അമ്മയിലെ ഇരുപതോളം അംഗങ്ങളൊഴിച്ചാല്‍ ബാക്കിയുള്ളവരെല്ലാം അഭിനയിച്ചാലേ വരുമാനമുണ്ടാവുകയുള്ളൂ എന്ന സ്ഥിതിയിലാണ്. പ്രശ്നങ്ങള്‍ തീര്‍ക്കാതിരുന്നാല്‍ ആയിരക്കണക്കിന് പേര്‍ക്ക് തൊഴിലില്ലാതാവും. അമ്മയിലെ അംഗങ്ങളില്‍ ഭൂരിഭാഗവും മാനസികമായി തങ്ങള്‍ക്കൊപ്പമാണ്. സ്റേജ് ഷോകളുടെ പേരില്‍ സിനിമാ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്ന നിലപാട് ശരിയല്ല.

തിങ്കളാഴ്ചയോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുമെന്നാണ് അമ്മ പറയുന്നത്. അതുവരെ പുതിയ ചിത്രത്തിന് വേണ്ടി കരാറില്‍ ഒപ്പിടില്ലെന്ന് ഇരുവരും വ്യക്തമാക്കി.

Read more about: amma lalu alex suresh krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X