പുതുമുഖങ്ങളുമായി ഒരു ചിത്രം കൂടി

By Staff

പുതുമുഖങ്ങളുമായി ഒരു ചിത്രം കൂടി
ഏപ്രില്‍ 17, 2004

പുതുമുഖങ്ങള്‍ നായികാനായകന്‍മാരാവുന്ന ഒരു ചിത്രം കൂടി മലയാളത്തില്‍ ഒരുങ്ങുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീപ്രകാശാണ്.

ഗമനം, നാലാംകെട്ടിലെ നല്ലതമ്പിമാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്രീപ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിദ്ധാര്‍ഥ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.

നൂലുണ്ട വിജീഷ് ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലോഹിതദാസിന്റെ ചക്രത്തിന് ശേഷം നൂലുണ്ട വിജീഷിന് ലഭിക്കുന്ന പ്രധാനകഥാപാത്രമാണ് ഈ ചിത്രത്തിലേത്. ഭരത് ഗോപി, സായികുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖതാരങ്ങള്‍.

പ്രശസ്ത പിന്നണിഗായകന്‍ ബ്രഹ്മാനന്ദന്റെ മകന്‍ രാഗേഷ് ബ്രഹ്മാനന്ദനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ഗാനങ്ങളെഴുതിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്. ഛായാഗ്രഹണം ആനന്ദ് ബാലകൃഷ്ണന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X