അമ്മ മാപ്പ് പറയണമെന്ന് തിലകന്‍

By Staff

അമ്മ മാപ്പ് പറയണമെന്ന് തിലകന്‍
ഏപ്രില്‍ 17, 2004

കൊച്ചി: അമ്മയിലെ അംഗങ്ങളോടും ഫിലിം ചേംബറിനോടും വിശ്വാസവഞ്ചന കാട്ടുകയാണ് അമ്മ ഭാരവാഹികള്‍ ചെയ്തതെന്നും അവര്‍ മാപ്പ് പറയണമെന്നും നടന്‍ തിലകന്‍ ആവശ്യപ്പെട്ടു.

അമ്മയുടെ തീരുമാനം ലംഘിച്ച് ഫിലിം ചേംബറുമായി കരാറില്‍ ഒപ്പുവയ്ക്കാനുള്ള താരങ്ങളുടെ തീരുമാനത്തിന് താന്‍ പൂര്‍ണപിന്തുണ നല്‍കുന്നുവെന്ന് തിലകന്‍ വ്യക്തമാക്കി.

അമ്മ നേരത്തെ ഫിലിം ചേംബറുമായി ഒപ്പിട്ട കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കുകയാണ് ചെയ്തത്. താരനിശ സംബന്ധിച്ച ധാരണ ലംഘിച്ച അമ്മ ഭാരവാഹികള്‍ ഫിലിം ചേംബറിനെ വഞ്ചിക്കുകയാണ് ചെയ്തത്. തെറ്റ് തിരുത്തി അമ്മ ഭാരവാഹികള്‍ ഫിലിം ചേംബറിനോട് മാപ്പുപറയണം.

താരനിശ നടത്തുന്നതിന്റെ പേരില്‍ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ നീട്ടിക്കൊണ്ടുപോവുന്നത് ചിലരുടെ താത്പര്യങ്ങള്‍ അനുസരിച്ചാണ്. താരനിശ നടത്തിയാല്‍ ലക്ഷങ്ങള്‍ അവര്‍ക്ക് കീശയിലാക്കാം. അവര്‍ മാത്രമാണ് ഫിലിം ചേംബറുമായി കരാറില്‍ ഒപ്പുവയ്ക്കാന്‍ തയ്യാറാവാത്തത്. അവരുടെ നിലപാട് മൂലം പ്രതിസന്ധിയിലാവുന്നത് മറ്റ് നടീനടന്‍മാരാണ്.

അമ്മ ഭാരവാഹികളുടെ നിലപാട് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാല്‍ പിന്തുണക്കാമെന്ന് ലാലു അലക്സ്, സുരേഷ് കൃഷ്ണ, പൃഥ്വിരാജ്, മല്ലികാ സുകുമാരന്‍ തുടങ്ങിയവര്‍ അറിയിച്ചിരുന്നു. ജയസൂര്യയും തങ്ങളോടൊപ്പമുണ്ടാവുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. അവസാനം ചിലര്‍ പിന്മാറി.

അമ്മയില്‍ തുടരണമെന്ന് തന്നെയാണ് താന്‍ ആഗ്രഹിക്കുന്നത്. പക്ഷേ അമ്മ ഭാരവാഹികള്‍ കാട്ടുന്ന വിശ്വാസവഞ്ചന അംഗീകരിക്കാനാവില്ല. ഇതിന്റെ പേരില്‍ തനിക്കെതിരെ അമ്മ നടപടിയെടുത്താലും അഭിനയം തുടരാനാവുമെന്നാണ് കരുതുന്നത്.

താരനിശക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സമ്മതിച്ചുകൊണ്ട് അമ്മ ഭാരവാഹികള്‍ നേരത്തെ ഫിലിം ചേംബറുമായി ഒപ്പിട്ട കരാറിനെ കുറിച്ച് ഏപ്രില്‍ ഒന്നിന് നടന്ന ജനറല്‍ ബോഡിയില്‍ താന്‍ ചോദിച്ചിരുന്നു. അപ്പോള്‍ മുന്‍ ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടി താന്‍ ഒപ്പിട്ടതിന് ശേഷം കരാര്‍ തിരുത്തിയതായും മറ്റുമാണ് പറഞ്ഞത്.

പ്രശ്നം അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസവും അമ്മ പ്രസിഡന്റ് ഇന്നസെന്റുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടിരുന്നു. ദുബായിലെ താരനിശയ്ക്ക് പോവുന്നതിന് മുമ്പായി പ്രശ്നം തീര്‍ക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

താരങ്ങള്‍ക്ക് സംഘടന രൂപീകരിക്കുന്നതിന് മുമ്പ് ഒരു പ്രശ്നവുമില്ലായിരുന്നു. സംഘടന വന്നതോടെ മനസമാധാനം പോയി- തിലകന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X