ജാക്കി ഷ്റോഫ് മലയാളത്തില്‍
ജാക്കി ഷ്റോഫ് മലയാളത്തില്‍
ഏപ്രില്‍ 17, 2006
ബോളിവുഡ് താരം ജാക്കി ഷ്റോഫ് ആദ്യമയി മലയാളത്തില്‍ വേഷമിടുന്നു. വിനയന്‍ സംവിധാനം ചെയ്യുന്ന അതിശയന്‍ എന്ന ചിത്രത്തിലൂടെയാണ് ജാക്കി ഷ്റോഫ് മലയാളത്തിലെത്തുന്നത്.
ഒരു ശാസ്ത്രജ്ഞന്റെ റോളിലാണ് ജാക്കി ഷ്റോഫ് അഭിനയിക്കുന്നത്. നോബല്‍ സമ്മാനത്തിന് നിര്‍ദേശിക്കപ്പെട്ട ഡോ.ആര്‍.ശേഖര്‍ എന്ന ശാസ്ത്രജ്ഞന്‍. ചിത്രത്തിന്റെ കഥാഗതിയില്‍ നിര്‍ണായകമായ പങ്കു വഹിക്കുന്ന കഥാപാത്രമാണ് ഈ ശാസ്ത്രജ്ഞന്‍.
കേരളത്തിലെത്തിയ ജാക്കി ഷ്റോഫ് നാല് ദിവസങ്ങള്‍ കൊണ്ട് ചില രംഗങ്ങളില്‍ അഭിനയിച്ചു. മുംബൈയിലേക്ക് പോയ അദ്ദേഹം ബാക്കി ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാനായി തിരിച്ചെത്തും.
വിനയന്‍ കഥയും തിരക്കഥയും രചിച്ചിരിക്കുന്ന ചിത്രത്തില്‍ കാവ്യാ മാധവനാണ് നായികയാവുന്നത്. ജയസൂര്യ, മുകേഷ്, ജഗദീഷ്, ഹരിശ്രീ അശോകന്‍, തിലകന്‍, രാജന്‍ പി.ദേവ്, ദേവന്‍, രാമു, ഭീമന്‍ രഘു, ടി.പി.മാധവന്‍, ഇന്ദ്രന്‍സ്, സിദ്ദിഖ്, കാര്‍ത്തിക, പൊന്നമ്മ ബാബു, മാസ്റര്‍ ദേവദാസ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ശ്രീഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം സ്വര്‍ഗചിത്ര തിയേറ്ററുകളിലെത്തിക്കും.


Click it and Unblock the Notifications