കമലിന് അവാര്‍ഡ് വേണ്ട

By Staff

കമലിന് അവാര്‍ഡ് വേണ്ട
ഏപ്രില്‍ 18, 2002

തിരുവനന്തപുരം: മേഘമല്‍ഹാറിനുള്ള വ്യക്തിഗത അവാര്‍ഡുകള്‍ക്ക് തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ കമല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയെ അറിയിച്ചു.

അക്കാദമി ഭരണസമിതി അംഗമായ കമല്‍ രേഖാമൂലമാണ് ഇക്കാര്യം അറിയിച്ചത്. അക്കാദമി ഭരണസമിതി അംഗങ്ങള്‍ വ്യക്തിഗത മികവിനുള്ള സംസ്ഥാന അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അവര്‍ അവാര്‍ഡ് വേണ്ടെന്ന് വെക്കുകയോ അല്ലാത്ത പക്ഷം ഭരണ സമിതി അംഗത്വം രാജിവെക്കുകയോ ചെയ്യണമെന്ന് അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മേഘമല്‍ഹാറിന്റെ സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ വ്യക്തിഗത അവാര്‍ഡുകള്‍ക്ക് തന്നെ പരിഗണിക്കേണ്ടതില്ലെന്ന് കമല്‍ ജൂറിയെ അറിയിച്ചത്.

ചലച്ചിത്ര അക്കാദമി ഭരണ സമിതി അംഗങ്ങളുടെ ചിത്രങ്ങള്‍ ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തിലുള്‍പ്പെടുത്തിയതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. മേളയ്ക്കു ശേഷം അക്കാദമി വൈസ് ചെയര്‍മാനായ ടി. കെ. രാജീവ് കുമാര്‍ തത്സ്ഥാനം രാജിവെച്ചു. ഇതിന് പിന്നാലെയാണ് ഭരണ സമിതി അംഗങ്ങള്‍ അവാര്‍ഡ് സ്വീകരിക്കുന്നതിന് ചെയര്‍മാന്‍ ഒരു വ്യവസ്ഥ ഏര്‍പ്പെടുത്തിയത്.

പ്രിയദര്‍ശന്‍ ചെയര്‍മാനായ ജൂറി കഴിഞ്ഞ ദിവസം അവാര്‍ഡ് നിര്‍ണയത്തിനായി ചിത്രങ്ങള്‍ കണ്ടുതുടങ്ങി. 23 ഫീച്ചര്‍ ചിത്രങ്ങളും കുട്ടികള്‍ക്കായുള്ള നാല് ചിത്രങ്ങളും ഒമ്പത് ഡോക്യുമെന്ററികളുമാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. ജൂറി സ്ഥാനത്തു നിന്ന് പിന്മാറിയ ശാരദയ്ക്ക് പകരം കവിതാ ലങ്കേഷിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം നാല് ചിത്രങ്ങള്‍ വീതമാണ് ജൂറി കാണുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X