ആയിരത്തില്‍ ഒരുവനില്‍ സിന്തില്‍

By Staff

ആയിരത്തില്‍ ഒരുവനില്‍ സിന്തില്‍
ഏപ്രില്‍ 18, 2002

സിബി മലയിലിന്റെ ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തില്‍ തമിഴിലെ ഹാസ്യനടന്‍ സിന്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അത്രെയാന്നും പ്രധാനപ്പെട്ടതെങ്കിലും പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സിന്തിലിനെ ആദ്യമായി മലയാളത്തില്‍ കൊണ്ടുവരുന്നത്.

തഞ്ചാവൂര്‍ മുരുകന്‍ എന്ന കഥാപാത്രത്തെയാണ് സിന്തില്‍ അവതരിപ്പിക്കുന്നത്. പലിശയ്ക്ക് കടം കൊടുക്കുന്ന തമിഴനാണ് മുരുകന്‍. ചിത്രത്തിലെ പ്രധാന കഥാപാത്രമായ അരവിന്ദന്‍ മുരുകനില്‍ നിന്ന് കടം വാങ്ങിയിട്ടുണ്ട്. കൊടുത്ത പണം തിരികെ കിട്ടാത്ത മുരുകന്‍ കാട്ടിക്കൂട്ടുന്ന വേലകള്‍ പ്രേക്ഷകനില്‍ ചിരിയുണര്‍ത്തും വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.

മറുഭാഷാ നടന്മാരെ ഇറക്കുമതി ചെയ്ത് കൊച്ചുവേഷങ്ങളില്‍ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്ക് കൗതുകകരമായ സീനുകള്‍ രൂപപ്പെടുത്തുന്ന പതിവ് മലയാളത്തില്‍ മുമ്പുമുണ്ട്. സത്യന്‍ അന്തിക്കാടിന്റെ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തില്‍ തമിഴ് നടന്‍ പാര്‍ഥിപന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന ജയകാന്തനെ തേടിയെത്തുന്ന തമിഴനായാണ് പാര്‍ഥിപന്‍ ചിത്രത്തില്‍ അഭിനയിച്ചത്.

മോഹന്‍ലാല്‍ നായകനായ ചന്ദ്രലേഖയില്‍ പ്രിയദര്‍ശന്‍ അതിഥി താരത്തെ ഇറക്കുമതി ചെയ്തത് ഹിന്ദിയില്‍ നിന്നാണ്- സാക്ഷാല്‍ അനില്‍ കപൂറിനെ. ഒരു ഭ്രാന്തനായാണ് ഈ ചിത്രത്തില്‍ അനില്‍ കപൂറിന്റെ വേഷം.

കലാഭവന്‍ മണിയാണ് ആയിരത്തില്‍ ഒരുവനില്‍ നായകന്‍. സുചിത നായികയാവുന്നു. സാമ്പത്തിക പരാധീനതയില്‍ ഉഴലുന്ന അരവിന്ദന്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് ഒരു കുടുംബ കഥയാണ് സിബി പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X