twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മ നിലപാടില്‍ ഉറച്ചുതന്നെ

    By Super
    |

    തിരുവനന്തപുരം: താരങ്ങള്‍ക്കും നിര്‍മാതാക്കള്‍ക്കുമിടയില്‍ ഫിലിം ചേംബറിന് സ്ഥാനമില്ലെന്ന് അമ്മ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

    ഫിലിം ചേംബറിന്റെ നിലനില്പിന്റെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്തുകൊണ്ട് അമ്മ പ്രസിഡന്റ് ഇന്നസെന്റ്, ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍, ട്രഷറര്‍ ജഗദീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തിയതോടെ സിനിമാരംഗത്തെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. ദിലീപ്, നെടുമുടി വേണു തുടങ്ങിയ താരങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

    ചേംബറിന്റെ 21 വ്യവസ്ഥകളില്‍ നാലെണ്ണമൊഴികെ ബാക്കിയുള്ളവ അംഗീകരിക്കാമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. പ്രാകൃതമായ നിയമങ്ങള്‍ ഒഴിവാക്കി ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കരാര്‍ തയ്യാറാക്കിയാല്‍ സഹകരിക്കാം. അമ്മയില്‍ പിളര്‍പ്പുണ്ടാക്കാനുള്ള ഫിലിം ചേംബറിന്റെ ശ്രമങ്ങള്‍ വിജയിക്കില്ല.

    21 വ്യവസ്ഥകളടങ്ങിയ കരാറിലെ നാല് വ്യവസ്ഥകള്‍ കലാകാരന്റെ സ്വാതന്ത്യ്രത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതാണ്. ഇവ മാറ്റണമെന്നാണ് അമ്മയുടെ ആവശ്യം. തീര്‍ത്തും ഏകപക്ഷീയമായാണ് ഫിലിം ചേംബര്‍ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്.

    കരാറിലെ വ്യവസ്ഥകള്‍ അതേ പടി അംഗീകരിച്ചാല്‍ പുതിയ തലമുറയിലെ താരങ്ങള്‍ തങ്ങളെ കുറ്റപ്പെടുത്തും. അമ്മയെ അംഗീകരിക്കാത്ത ഫിലിം ചേംബറില്‍ പരാതി നല്‍കുക എന്ന വ്യവസ്ഥ നീതിയുക്തമല്ല.

    താരങ്ങള്‍ക്ക് സ്വീകാര്യമായ കരാര്‍ ഒപ്പിടുകയാണെങ്കില്‍ ഗള്‍ഫ് ഷോയുടെ ടിവി സംപ്രേഷണം ഒഴിവാക്കാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

    Read more about: amma
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X