മുകേഷ്-ജഗദീഷ് ടീം വീണ്ടും

By Staff

മുകേഷ്-ജഗദീഷ് ടീം വീണ്ടും
ഏപ്രില്‍ 18, 2005

ഒരു ഇടവേളക്കു ശേഷം മുകേഷും ജഗദീഷും ഒന്നിക്കുന്ന ചിത്രമാണ് കാണാന്‍ പോണ പൂരം. ഒട്ടേറെ തമാശ ചിത്രങ്ങളില്‍ നിറഞ്ഞുനിന്നിട്ടുള്ള മുകേഷ്-ജഗദീഷ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബിജു പി. ദാസാണ്.

ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ജഗതി ശ്രീകുമാര്‍, ജനാര്‍ദനന്‍, സലിംകുംമാര്‍, ഇന്ദ്രന്‍സ് തുടങ്ങിയ ഹാസ്യതാരങ്ങളുടെ ഒരു നിര തന്നെയുണ്ട് ചിത്രത്തില്‍. കാര്‍ത്തിക, നിത്യാദാസ്, ബിന്ദുപണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

സംവിധായകന്‍ ബിജു പി. ദാസും കെ. എന്‍. രാജേഷും ചേര്‍ന്നാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും രചിക്കുന്നത് സാജന്‍ പള്ളുരുത്തിയാണ്.

രാജീവ് ആലുങ്കലിന്റെ ഗാനങ്ങള്‍ക്ക് സഞ്ജീവ് രാജ് സംഗീതം നല്‍കുന്നു. ഛായാഗ്രഹണം മണിപ്രസാദ്. റെയിന്‍ബോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ സിത്താരയാണ് ചിത്രം നിര്‍മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X