ക്ലാസ്മേറ്റാകാന്‍ ചാക്കോച്ചന് പകരം സുനില്‍
ക്ലാസ്മേറ്റാകാന്‍ ചാക്കോച്ചന് പകരം സുനില്‍
ഏപ്രില്‍ 18, 2006
നാല് യുവതാരങ്ങളെ നായകരാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ക്ലാസ് മേറ്റ്സ്. കുഞ്ചാക്കോ ബോബന്‍ പിന്‍വലിഞ്ഞതോടെ സുനില്‍ നാല് നായകരില്‍ ഒരാളായി വേഷമിടും.
പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. കുഞ്ചാക്കോ ബോബനെയാണ് നാലാമത്തെ നായകനായി തീരുമാനിച്ചിരുന്നതെങ്കിലും യുഎസിലേക്കു പോകുന്നതിനാല്‍ അദ്ദേഹം ഈ ചിത്രത്തില്‍ നിന്നും പിന്‍മാറി. പകരമാണ് സുനില്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.
അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന ചിത്രത്തിനു ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഇടവേളക്കു ശേഷം കണ്ടുമുട്ടുന്ന നാല് സഹപാഠികളുടെ കഥയാണ് പറയുന്നത്.
ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ജെയിംസ് ആല്‍ബര്‍ട്ടാണ്. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ വരികള്‍ക്ക് അലക്സ് പോള്‍ സംഗീതം നല്‍കുന്നു. ഹരിമുരളി ഫിലിംസിന്റെ ബാനറില്‍ പി.കെ.മുരളീധരനും പ്രകാശ് ഹരികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications