മംമ്തയ്ക്ക് ലാല്‍ തുണയാകുമോ?
മംമ്തയ്ക്ക് ലാല്‍ തുണയാകുമോ?
ഏപ്രില്‍ 18, 2006
സിനിമയില്‍ അരങ്ങേറ്റം കുറിച്ചതിനു പിന്നാലെ മംമ്തഅഭിനയിച്ചത് മലയാളത്തിലെ മൂന്ന് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം. ഒരു പുതുമുഖ നടിക്ക് ഇങ്ങനെയൊരു തുടക്കം സ്വപ്നതുല്യം തന്നെ. എന്നാല്‍ ചിത്രങ്ങളൊന്നും വലിയ വിജയമാവാത്തത് മംമത്യുടെ അരങ്ങേറ്റത്തിന്റ പകിട്ട് കുറയ്ക്കുന്നു.
മംമ്ത അഭിനയിച്ച നാല് ചിത്രങ്ങളാണ് ഇതുവരെ തിയേറ്ററുകളിലെത്തിയത്. ഇവയില്‍ മൂന്നും സൂപ്പര്‍താര ചിത്രങ്ങള്‍. എന്നാല്‍ ശരാശരി വിജയമെങ്കിലും നേടിയത് ഒരു ചിത്രം മാത്രം.
മംമ്തയുടെ ആദ്യചിത്രമായ മയൂഖം ബോക്സോഫീസ് ദുരന്തമായിരുന്നെങ്കിലും ഈ നടിയെ തേടി ഒരു പിടി അവസരങ്ങളാണെത്തിയത്. മയൂഖത്തിനു പിന്നാലെ മംമ്ത അഭിനയിച്ചത് മമ്മൂട്ടി ചിത്രം ബസ് കണ്ടക്ടറില്‍. അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളും ഹിറ്റാക്കുന്ന മമ്മൂട്ടിയുടെ ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഇപ്പാേേഴത്തെ സുവര്‍ണകാലത്തിനു ചേര്‍ന്ന വിജയം നേടിയില്ല. മമ്മൂട്ടിയുടെ അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മോശപ്പെട്ട ബോക്സോഫീസ് പ്രകടനം കാഴ്ച വച്ച ചിത്രമാണ് ബസ് കണ്ടക്ടര്‍.
മംമ്തയുടെ അടുത്ത ചിത്രം സുരേഷ് ഗോപിക്കൊപ്പമായിരുന്നു. ലങ്കയില്‍ ആരെയും അമ്പരപ്പിക്കുന്ന വിധം ഗ്ലാമര്‍ പ്രദര്‍ശനം നടത്തി മലയാളത്തിലെ മല്ലിക ഷെരാവത്ത് ആകുവാനാണ് മംമ്ത ശ്രമിച്ചത്. പക്ഷേ ബോളിവുഡ് നടിമാരെ പോലെ അല്പവസ്ത്ര ധാരണിയായി മംമ്ത പ്രത്യക്ഷപ്പെട്ടിട്ടും ലങ്ക രക്ഷപ്പെട്ടില്ല. സുരേഷ് ഗോപിയുടെ കരിയറിലെ ബോക്സോഫീസ് ദുരന്തങ്ങളുടെ കൂട്ടത്തില്‍ ചേര്‍ത്തുവയ്ക്കേണ്ട ചിത്രമാണിത്.
അടുത്ത ഊഴം മധുചന്ദ്രലേഖയില്‍ ജയറാമിനൊപ്പമായിരുന്നു. ഉര്‍വശിയും മംമ്തയുമാണ് ഈ ചിത്രത്തിലെ നായികമാര്‍. രാജസേനന്‍ സംവിധാനം ചെയ്ത ഈ ചിത്രവും വന്‍പരാജയമാണ് നേരിട്ടത്.
തുടര്‍ച്ചയായി സൂപ്പര്‍താര ചിത്രങ്ങളില്‍ നായികയാവാന്‍ അവസരം ലഭിച്ചാലും അവ വിജയിച്ചില്ലെങ്കില്‍ ഒരു നടിക്ക് പിടിച്ചുനില്‍ക്കുക എളുപ്പമല്ല. അവസരങ്ങള്‍ ഇനിയും തേടിയെത്തണമെങ്കില്‍ ഒരു സൂപ്പര്‍വിജയം മംമ്തയ്ക്ക് അനിവാര്യം.
മംമ്തയുടെ അടുത്ത ചിത്രവും സൂപ്പര്‍താരത്തോടൊപ്പമാണ്. മോഹന്‍ലാല്‍ അഭിനയിക്കുന്ന കീര്‍ത്തിചക്രയിലെ നായികമാരിലൊരാളാണ് മംമ്ത. മലയാള സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ മോഹന്‍ലാലിന്റെ സൂപ്പര്‍താര പ്രകടനം തന്നെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് മംമ്ത.


Click it and Unblock the Notifications