കൃഷ്ണഗോപാലകൃഷ്ണ തുടങ്ങി
കൃഷ്ണഗോപാലകൃഷ്ണ തുടങ്ങി
ഏപ്രില്‍ 19, 2001
സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍, സൂര്യ ടിവി, വീആന്‍ഡ്വി പ്രൊഡക്ഷന്‍സ് എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്ന കൃഷ്ണഗോപാലകൃഷ്ണ എന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി.
ഏപ്രില്‍ 18 ബുധനാഴ്ച തിരുവനന്തപുരത്ത് തച്ചോട്ടുകാവിലെ അഭയാ ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഇ. കെ. നായനാരാണ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. സാംസ്കാരിക മന്ത്രി ടി. കെ. രാമകൃഷ്ണന്‍ സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചു.
എം. ടി. വാസുദേവന്‍ നായര്‍ ആദ്യ ക്ലാപ്പടിച്ചു. സുഗതകുമാരി, കെഎസ്എഫ്ഡിസി അദ്ധ്യക്ഷന്‍ പി. ഗോവിന്ദപ്പിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മേനോനെ കൂടാതെ ശ്രീനിവാസന്‍, ലാല്‍, മനോജ്. കെ. ജയന്‍, സിദ്ദിഖ്, ഇന്ദ്രജ, ്, മിനി നായര്‍, കല്‍പന തുടങ്ങിയവരും അഭിനയിക്കുന്നു.


Click it and Unblock the Notifications