കരാര്‍ വ്യവസ്ഥകള്‍ മാറ്റില്ല: ഫിലിം ചേംബര്‍

By Super

കൊച്ചി: താരങ്ങളും നിര്‍മാതാക്കളും ഒപ്പുവയ്ക്കേണ്ട കരാറിലെ വ്യവസ്ഥകളില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ വ്യക്തമാക്കി.

കരാറിലെ നാല് വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്ന അമ്മ ഭാരവാഹികളുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു സിയാദ് കോക്കര്‍. ഇക്കാര്യത്തില്‍ ചേംബറിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് സിയാദ് കോക്കര്‍ പറഞ്ഞു.

കരാര്‍ വ്യവസ്ഥകള്‍ മാറ്റണമെന്ന നിര്‍ദേശം പരിഗണിക്കുന്ന പ്രശ്നമുദിക്കുന്നില്ല. ചില വ്യവസ്ഥകള്‍ കലാകാരന്‍മാര്‍ക്ക് പ്രതികൂലമാണെന്നാണ് അമ്മ ഭാരവാഹികള്‍ ഇപ്പോള്‍ പറയുന്നത്. കരാറിലെ വ്യവസ്ഥകള്‍ നേരത്തെ തന്നെ പുറത്തുവിട്ടതാണ്. ഇത്തരം ഒരു ആരോപണം ആരും നേരത്തെ ഉന്നയിച്ചിരുന്നില്ല.

താരനിശ നടത്തുന്നതുമായി മുന്നോട്ടുപോവാനാണ് അമ്മ ഭാരവാഹികള്‍ക്ക് താത്പര്യം. പുതിയ നടീനടന്‍മാരെ തെറ്റിദ്ധരിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

സിനിമാ നിര്‍മാണം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് ചേംബിന്റെ നീക്കം. പുതിയ ചിത്രം രജിസ്റര്‍ ചെയ്യുന്നതിന് പൂര്‍ണമായ തിരക്കഥ ഉണ്ടായിരിക്കണമെന്നത് ഇപ്പോള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പുതിയ നിര്‍മാതാക്കള്‍ക്ക് സിനിമാ നിര്‍മാണത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് ചേംബര്‍ വിവരങ്ങള്‍ നല്‍കും- സിയാദ് കോക്കര്‍ പറഞ്ഞു.

Read more about: amma film chamber
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X