ഒരു പുതുമുഖ നായിക കൂടി- രേഖ
ഒരു പുതുമുഖ നായിക കൂടി- രേഖ
ഏപ്രില്‍ 19, 2005
ജോസ് തോമസ് സംവിധാനം ചെയ്യുന്ന മത്തായി എന്ന വിശുദ്ധന്‍ എന്ന ചിത്രത്തിലൂടെ ഒരു പുതുമുഖ നടി കൂടി മലയാളത്തിലെത്തുന്നു- രേഖ.
തിരുവനന്തപുരം സ്വദേശിയായ രേഖ റിക്കീസ് എന്‍ഗേജ്മെന്റ് എന്ന തെലുങ്ക് ചിത്രത്തില്‍ നായികയായി അഭിനയിച്ചതിനു ശേഷമാണ് മലയാളത്തിലെത്തുന്നത്. വിശാഖപട്ടണത്തു താമസിച്ചുവരുന്ന രേഖ മോഡലിംഗ്, നൃത്ത രംഗങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.
യൂത്ത് ഫെസ്റിവലിനു ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നതും അദ്ദേഹം തന്നെ. മുകേഷാണ് ചിത്രത്തിലെ നായകന്‍. മത്തായി എന്ന ടൈറ്റില്‍ കഥാപാത്രമായാണ് മുകേഷ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
ജോസ് തോമസിന് നിര്‍മാണപങ്കാളിത്തമുണ്ടായിരുന്ന യൂത്ത് ഫെസ്റിവല്‍ വന്‍പരാജയമായിരുന്നു. ആ ചിത്രം വരുത്തിവച്ച സാമ്പത്തികനഷ്ടത്തില്‍ നിന്ന് കരകയറുക എന്ന ലക്ഷ്യവുമായാണ് പുതിയ ചിത്രം അദ്ദേഹം തന്നെ നിര്‍മിക്കുന്നത്.
വനിതയില്‍ പ്രസിദ്ധീകരിച്ച ചിരട്ടക്കളിപ്പാട്ടങ്ങള്‍ എന്ന നോവലൈറ്റിനെ ആസ്പദമാക്കിയാണ് മത്തായി എന്ന വിശുദ്ധന്‍ ഒരുക്കുന്നത്.


Click it and Unblock the Notifications