ശബാനാ ആസ്മി മലയാളത്തില്‍

By Staff

ശബാനാ ആസ്മി മലയാളത്തില്‍
ഏപ്രില്‍ 20, 2001

ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ മികച്ച അഭിനേത്രകളില്‍ ഒരാളായ ശബാന ആസ്മി മലയാള ചിത്രത്തില്‍ അഭിനയിക്കുന്നു.

ബിജു മച്ചാട് സംവിധാനം ചെയ്യുന്ന ഫെമിനിസ്റ് എന്ന ചിത്രത്തിലൂടെയാണ് ശബാന ആദ്യമായി മലയാളത്തിലെത്തുന്നത്. സ്ത്രീ മനസുകളുടെ ആഴങ്ങളിലേക്ക് നടത്തുന്ന ഒരു അന്വേഷണമാണ് ഫെമിനിസ്റിന്റെ കഥാതന്തു.

ശബാന ആസ്മി നന്ദിതാ ദാസിനൊപ്പം അഭിനയിച്ച ഫയര്‍എന്ന വിവാദ ചിത്രത്തിന്റെ ഇതിവൃത്തവുമായി ഏറെ സാമ്യമുള്ള കഥയാണ് ഫെമിനിസ്റിന്റേത്. സ്ത്രീയുടെ ജീവിതത്തിലെ പ്രണയവും സങ്കീര്‍ണ്ണതകളും ആവിഷ്ക്കരിക്കാനുള്ള ഒരു ശ്രമമാണ് ഫെമിനിസ്റിലൂടെ സംവിധായകന്‍ നടത്തുന്നത്.

മൂന്ന് തവണ ദേശീയ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയിട്ടുള്ള ശബാനയുടെ സാന്നിദ്ധ്യം ഫെമിനിസ്റിനെ ശ്രദ്ധേയമാക്കും. ശബാനയോടൊപ്പം ഭാനുപ്രിയ, രസിക, നെടുമുടി വേണു, , നരേന്ദ്രപ്രസാദ് തുടങ്ങിയവരും അഭിനയിക്കുന്നു.

ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത് സംവിധായകനായ ബിജു മച്ചാട് തന്നെയാണ്. രൂപേഷ് പോള്‍ തിരക്കഥയും അഴഗപ്പന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ഒ. എന്‍. വിയുടെ വരികള്‍ക്ക് ജോണ്‍സണ്‍ ഈണം പകരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X