»   » രഞ്ജി- മോഹന്‍ലാല്‍ ചിത്രം നരന്‍

രഞ്ജി- മോഹന്‍ലാല്‍ ചിത്രം നരന്‍

Posted By:
Subscribe to Filmibeat Malayalam

രഞ്ജി- മോഹന്‍ലാല്‍ ചിത്രം നരന്‍
ഏപ്രില്‍ 20, 2003

മോഹന്‍ലാലിനെ നായകനാക്കി രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നരന്‍ എന്ന് പേരിട്ടു.

ഹിറ്റുകളുടെ തിരക്കഥാകൃത്തായ രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രഞ്ജിയുടെ പതിവ് ചേരുവകളെല്ലാമുണ്ട്. ആക്ഷനും തീ പാറുന്ന ഡയലോഗുകളും കോര്‍ത്തിണക്കിയാണ് രഞ്ജി പണിക്കര്‍ ചിത്രമൊരുക്കുന്നത്.

മോഹന്‍ലാല്‍ നായകനായ ഒരു ചിത്രത്തിന് മാത്രമേ രഞ്ജി പണിക്കര്‍ തിരക്കഥ രചിച്ചിട്ടുള്ളൂ- ജോഷി സംവിധാനം ചെയ്ത പ്രജ. അധോലോക നായകനായാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്.

കുട്ടനാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രമൊരുക്കുന്നത്. വിഷ്വല്‍ മീഡിയ ചിത്രം നിര്‍മിക്കുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X