twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മെയ്ഡ് ഇന്‍ യുഎസ്എ പൂര്‍ത്തിയായി

    By Staff
    |

    മെയ്ഡ് ഇന്‍ യുഎസ്എ പൂര്‍ത്തിയായി
    ഏപ്രില്‍ 20, 2005

    തമിഴ് നടന്‍ മാധവന്‍ നായകനായി അഭിനയിച്ച മലയാളചിത്രം മെയ്ഡ് ഇന്‍ യുഎസ്എ പൂര്‍ത്തിയായി. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ഈ ചിത്രം പൂര്‍ണമായും യുഎസ്സില്‍ ചിത്രീകരിച്ച ആദ്യത്തെ മലയാളചിത്രമാണ്.

    അമേരിക്കന്‍ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ നാടിന്റെയും വീടിന്റെയും ഓര്‍മകളും സ്വപ്നങ്ങളുമായി കഴിയുന്ന മനുഷ്യരുടെ കഥയാണ് മെയ്ഡ് ഇന്‍ യുഎസ്എ പറയുന്നത്. അനാഥനായ റോബി തോമസ് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

    അമേരിക്കയിലെ ലാസ് വെഗാസിലെ ഒരു ബാറില്‍ അറ്റന്ററായി ജോലി ചെയ്യുന്ന റോബി തോമസ് വര്‍ഷങ്ങള്‍ക്കു മുമ്പ് യുഎസ്സിലെത്തിയതാണ്. ഉല്ലാസനഗരങ്ങളുടെ പറുദീസയായ ലാസ്വെഗാസിലെ സ്വപ്നസദൃശമായ ലോകത്ത് ജീവിക്കുന്ന റോബിക്ക് അവിടെ സുഹൃത്തെന്ന് പറയാന്‍ ഒരാള്‍ മാത്രമേയുള്ളൂ- വയലിന്‍ ജോണി.

    ജോണിയുടെ സമ്പാദ്യമെല്ലാം റോബിയെയാണ് ഏല്പിച്ചിരുന്നത്. നാട്ടിലേക്ക് പോകുന്ന വേളയില്‍ അത് ജോണിക്ക് മടക്കിനല്‍കാന്‍ റോബിക്ക് കഴിഞ്ഞില്ല. വല്ലാത്ത നിരാശയില്‍ പെട്ട റോബി ആത്മഹത്യക്ക് ശ്രമിച്ചു. എന്നാല്‍ ആ ശ്രമത്തില്‍ അയാള്‍ പരാജയപ്പെട്ടു.

    തുടര്‍ന്ന് ഡോക്ടര്‍ മാഡിയുടെ ചികിത്സയിലായി റോബി. റോബിയുടെ മനസിന്റെ ആഴങ്ങളിലേക്ക് കടന്നുചെല്ലാന്‍ ഡോക്ടര്‍ മാഡിക്ക് കഴിഞ്ഞു. റോബിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ശ്രമിച്ച ഡോക്ടര്‍ കണ്ടെത്തിയത് അത്ഭുതകരമായ ചില സത്യങ്ങളായിരുന്നു.

    റോബിയായി മാധവന്‍ അഭിനയിക്കുമ്പോള്‍ ഡോക്ടര്‍ മാഡിയുടെ വേഷത്തിലെത്തുന്നത് ശ്രീനിവാസനാണ്. ഇന്നസെന്റ്, മധുപാല്‍, തമ്പി ആന്റണി, കലാശാല ബാബു, സിബി ഡേവിഡ്, കാവേരി, നേഹാപെന്‍സ, ലില്ലിക്കുട്ടി ഇല്ലിക്കല്‍, അനുരാധ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

    ബോബി നായരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം കീത്ത് ഗ്രൂശാല. ഒ. എന്‍. വിയുടെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് വിദ്യാസാഗറാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X