നിരാശപ്പെടുത്തിയ വിഷുചിത്രങ്ങള്‍

By Staff

നിരാശപ്പെടുത്തിയ വിഷുചിത്രങ്ങള്‍
ഏപ്രില്‍ 20, 2005

ഉദയനാണ് താരം, അച്ചുവിന്റെ അമ്മ, തൊമ്മനും മക്കളും എന്നീ ചിത്രങ്ങളുടെ വിജയം മലയാള സിനിമക്ക് പകര്‍ന്ന നവോന്മേഷം വിഷുചിത്രങ്ങളുടെ വരവോടെ ഇല്ലാതാവുകയാണോ?

പ്രേക്ഷകരെ തീര്‍ത്തും നിരാശപ്പെടുത്തിയ ചിത്രങ്ങളാണ് ഇത്തവണ വിഷുവിനെത്തിയത്. ഉദയനാണ് താരം, അച്ചുവിന്റെ അമ്മ, തൊമ്മനും മക്കളും എന്നിവ പോലെ ഈ ചിത്രങ്ങള്‍ക്കൊന്നും വിജയം വരിക്കാനാവില്ലെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മോഹന്‍ലാല്‍ ചിത്രം ചന്ദ്രോത്സവം, ദിലീപ് നായകനായ കൊച്ചി രാജാവ്, ജയറാമിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റ് എന്നിവയാണ് ഇക്കുറി വിഷുദിനത്തില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍. ചിത്രം പുറത്തിറങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഈ ചിത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ പ്രേക്ഷകര്‍ കുറഞ്ഞുതുടങ്ങി. വന്‍പ്രതീക്ഷയോടെയെത്തിയ മുന്‍നിരതാരങ്ങളുടെ ഈ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് നിരാശ മാത്രമാണ് നല്‍കുന്നത്.

ഉദയനാണ് താരം മെഗാഹിറ്റായതിന്റെ ആഘോഷം കെട്ടടങ്ങുന്നതിന് മുമ്പ് തിയേറ്ററിലെത്തിയ മോഹന്‍ലാല്‍ ചിത്രം ചന്ദ്രോത്സവം സൂപ്പര്‍താരത്തിന് വിജയത്തുടര്‍ച്ച സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ചിത്രം സംവിധാനം ചെയ്ത രഞ്ജിത്ത് തന്റെ മുന്‍കാല മോഹന്‍ലാല്‍ ചിത്രങ്ങളുടെ കഥാതന്തുക്കള്‍ ചേര്‍ത്ത് സൃഷ്ടിച്ചെടുത്ത അവിയല്‍ മാത്രമാണ് ചന്ദ്രോത്സവം എന്നാണ് പ്രേക്ഷകരുടെ പ്രതികരണം.

രഞ്ജിത്ത് തിരക്കഥയെഴുതിയ ആറാം തമ്പുരാന്‍, നരസിഹം, രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത രാവണപ്രഭു എന്നിവയെ ആദ്യന്തം ഓര്‍മിപ്പിക്കുന്ന ചിത്രമാണ് ചന്ദ്രോത്സവം. മോഹന്‍ലാലിനെ വീണ്ടും വീരനായകവേഷമാടിക്കാനുള്ള രഞ്ജിത്തിന്റെ ശ്രമം പ്രേക്ഷകര്‍ക്ക് രുചിച്ചിട്ടില്ല. പ്രമേയത്തിലോ പരിചരണത്തിലോ ഒട്ടും പുതുമ അവകാശപ്പെടാനില്ലാത്ത ചിത്രമാണിത്.

തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്ന് കരകയറാമെന്ന പ്രതീക്ഷയോടെ ദിലീപ് വിഷുവിനെത്തിച്ച ചിത്രമാണ് കൊച്ചിരാജാവ്. രസികന്‍ പോലെ ഈ ചിത്രത്തെയും പ്രേക്ഷകര്‍ നിരാകരിക്കുകയാണെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദിലീപിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സിഐഡി മൂസ ഒരുക്കിയ ജോണി ആന്റണി ആദ്യചിത്രത്തിലെ യുക്തിയില്ലാത്ത കാര്‍ട്ടൂണ്‍ ചിത്ര ശൈലി പുതിയ ചിത്രത്തിലും തുടര്‍ന്നപ്പോള്‍ അത് പ്രേക്ഷകര്‍ക്ക് അരോചകമായി. ദിലീപിന്റെ ചിരിനമ്പറുകളുണ്ടെങ്കിലും അയുക്തി കലര്‍ന്ന കഥയും കഥാസന്ദര്‍ഭങ്ങളും ചിത്രത്തിന്റെ ബോക്സോഫീസ് പ്രകടനത്തെയാണ് ബാധിക്കുന്നത്. കൊച്ചിരാജാവും പരാജയമാവുന്നതോടെ ദിലീപിന്റെ കരിയറാണ് പ്രതിസന്ധിയിലാവുന്നത്.

സിബി മലയില്‍ സംവിധാനം ചെയ്ത ജയറാം ചിത്രം ആലീസ് ഇന്‍ വണ്ടര്‍ലാന്റും പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്നതില്‍ പരാജയമായി. അമൃതം, ഫിംഗര്‍പ്രിന്റ് എന്നീ ചിത്രങ്ങളുടെ പരാജയത്തിന് ശേഷം പുതിയ ചിത്രത്തിലായിരുന്നു ജയറാമിന്റെ പ്രതീക്ഷകള്‍. മോഹന്‍ലാല്‍, ദിലീപ് ചിത്രങ്ങള്‍ക്കുള്ള പ്രേക്ഷകര്‍ പോലും ആലീസ് ഇന്‍ വണ്ടര്‍ലാന്റിനെത്തുന്നില്ല. ചിത്രം വന്‍പരാജയമാവുമെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

പല മുന്‍കാല ചിത്രങ്ങളുടെയും കഥാംശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരുക്കിയ ഈ ചിത്രങ്ങള്‍ക്ക് ഒട്ടും പുതുമയില്ലെന്നതു തന്നെയാണ് ഇവയുടെ പരാജയത്തിന് മുഖ്യകാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X