സുരേഷ് ഗോപി അശ്വാരൂഢന്‍
സുരേഷ് ഗോപി അശ്വാരൂഢന്‍
ഏപ്രില്‍ 20, 2006
സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത സംവിധായകനാണ് ജയരാജ്. നീണ്ട ഇടവേളക്കു ശേഷമാണ് അത്ഭുതം എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിച്ചത്. ജയരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും സുരേഷ് ഗോപി നായകനാവുന്നു.
അശ്വാരൂഢന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പത്മപ്രിയയാണ് നായിക. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം എന്നീ സൂപ്പര്‍താരങ്ങളുടെ നായികയായിട്ടുള്ള പത്മപ്രിയ സുരേഷ് ഗോപിക്കൊപ്പം അഭിനയിക്കുന്നത് ആദ്യമായാണ്.
സായികുമാര്‍, ക്യാപ്റ്റന്‍ രാജു, സ്ഫടികം ജോര്‍ജ്, ജഗന്നാഥ വര്‍മ, ടി.ജി.രവി, പത്മകുമാര്‍, കലാധരന്‍, നെടുമ്പ്രം ഗോപി, ഭാസി തിരുവല്ല തുടങ്ങിയവരും അഭിനയിക്കുന്നു.
രചന സജിത്ത് മഹേഷ്. വയലാര്‍ ശരത്ചന്ദ്രവര്‍മ, ഇഞ്ചക്കോട് ബാലചന്ദ്രന്‍ തുടങ്ങിയവര്‍ രചിച്ച ഗാനങ്ങള്‍ക്ക് ജാസി ഗിഫ്റ്റ് സംഗീതം നല്‍കുന്നു. ഛായാഗ്രഹണം ഗുണ.
സുരേഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡി.രാമനായിഡുവാണ് ചിത്രം നിര്‍മിക്കുന്നത്. കല്പക ഫിലിംസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.


Click it and Unblock the Notifications