ബീന ആന്റണി വിവാഹിതയാവുന്നു

By Staff

ബീന ആന്റണി വിവാഹിതയാവുന്നു
ഏപ്രില്‍ 21, 2003

ചലച്ചിത്ര-ടിവി സീരിയല്‍ നടി ബീന ആന്റണി വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നു. സീരിയല്‍ നടനും മിമിക്രി കലാകാരനുമായ മനോജ് കുമാറാണ് വരന്‍.

ഏപ്രില്‍ 24 വ്യാഴാഴ്ച രാവിലെ ബീന ആന്റണിയുടെ വൈറ്റിലയിലെ വീട്ടില്‍ വച്ചാണ് വിവാഹം. രാവിലെ 8.30നും ഒമ്പത് മണിക്കും ഇടയ്ക്കാണ് വിവാഹം. വൈകുന്നേരം അഞ്ചിന് തമ്മനം ഡി ഡി വില്ലയില്‍ സ്വീകരണച്ചടങ്ങ്.

വസുന്ധരാ മെഡിക്കല്‍സ് എന്ന പരമ്പരയില്‍ ഒന്നിച്ച് അഭിനയിക്കുന്നതിനിടയിലാണ് ഇരുവരും പ്രണയബദ്ധരായത്. വിവാഹശേഷവും അഭിനയം തുടരുമെന്ന് ബീന ആന്റണി പറഞ്ഞു.

ഒട്ടേറെ അപവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷമാണ് ബീന വിവാഹിതയാവുന്നത്. വിവാഹം ഈ വര്‍ഷം നടക്കുമെന്ന് ബീന നേരത്തെ സൂചിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X