twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയ്ക്ക് നല്ലകാലം; സീരിയല്‍ മങ്ങുന്നു

    By Staff
    |

    സിനിമയ്ക്ക് നല്ലകാലം; സീരിയല്‍ മങ്ങുന്നു
    ഏപ്രില്‍ 21, 2003

    മലയാള സിനിമ വീണ്ടും തിയേറ്ററുകളിലേക്ക് ആളുകളെ ആകര്‍ഷിച്ചുതുടങ്ങിയതോടെ ടിവി പരമ്പരയുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നല്ല കാലം അവസാനിക്കുന്നു. പ്രേക്ഷകര്‍ പതുക്കെ കണ്ണീര്‍ പരമ്പരകളോട് മുഖം തിരിച്ചു തുടങ്ങിയിരിയ്ക്കുന്നു.

    പുതിയ പ്രമേയങ്ങളും ജീവസുറ്റ മുഹൂര്‍ത്തങ്ങളുമായെത്തുന്ന സിനിമകളെ പ്രേക്ഷകര്‍ സ്വീകരിക്കുന്നതോടെ മലയാള സിനിമ അതിന്റെ ചീത്തക്കാലത്തോട് വിടപറഞ്ഞുകൊണ്ടിരിക്കുകയാണ്. ആളുകള്‍ കയറാത്ത തിയേറ്ററുകള്‍ നിറഞ്ഞുകവിയുന്നു. ഒരേ സമയം ആളുകളെ ആകര്‍ഷിക്കുന്ന രണ്ടും മൂന്നും സിനിമകളെത്തുന്നു.

    ഇഴയുന്ന കണ്ണീര്‍ പരമ്പരകളുടെ ആവര്‍ത്തന വിരസത നല്ല കഥകളുമായെത്തുന്ന സിനിമകളിലേക്ക് എത്തിനോക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നുണ്ട്. സീരിയലുകളോട് പ്രേക്ഷകര്‍ കാട്ടിത്തുടങ്ങിയ വിമുഖത സീരിയല്‍ നിര്‍മാണത്തില്‍ ഇപ്പോള്‍ പ്രതിഫലിക്കുന്നുണ്ട്.

    ഈയടുത്ത കാലം വരെ തിരുവനന്തപുരം നഗരത്തില്‍ ഒരേ സമയം ഇരുപതോളം പരമ്പരകളുടെ നിര്‍മാണം നടക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിര്‍മാണത്തിലിരിക്കുന്ന പരമ്പരകളുടെ എണ്ണം വളരെ താഴോട്ടുപോയിരിക്കുന്നു. നഗരത്തിലെ 40 സ്റുഡിയോകള്‍ക്ക് ഇപ്പോള്‍ ആവശ്യത്തിന് ജോലി കിട്ടുന്നില്ല.

    വിഷുവിന് റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളും നിറഞ്ഞ സദസിലാണ് ഓടുന്നത്. മോഹന്‍ലാല്‍ നായകനായ കിളിച്ചുണ്ടന്‍ മാമ്പഴം, മമ്മൂട്ടി ചിത്രം ക്രോണിക്ക് ബാച്ചിലര്‍, ജയറാമിന്റെ എന്റെ വീട് അപ്പൂന്റേം, ദിലീപ് ആകര്‍ഷണ ഘടകമാവുന്ന തിളക്കം എന്നീ നാല് ചിത്രങ്ങളും പ്രേക്ഷകര്‍ സ്വീകരിച്ചുകഴിഞ്ഞു. ത്രീ ഡി ചിത്രമായ മാജിക്ക്, മാജിക്കിനും നല്ല പ്രതികരണമാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X