ദുബായ് സ്റേജ് ഷോ നടത്തുമെന്ന് അമ്മ
ദുബായ് സ്റേജ് ഷോ നടത്തുമെന്ന് അമ്മ
ഏപ്രില്‍ 21, 2004
കൊച്ചി: ദുബായ് സ്റേജ് ഷോ മുന്നോട്ടുപോകാന്‍ അമ്മ തീരുമാനിച്ചതോടെ സിനിമാരംഗത്തെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി.
ദുബായ് താരനിശയുമായി മുന്നോട്ടുപോയാല്‍ താരങ്ങള്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന ഫിലിം ചേംബറിന്റെ അന്ത്യശാസനം അമ്മ തള്ളി. പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ചേംബറിന് അധികാരമില്ലെന്ന് അമ്മ ട്രഷറര്‍ ജഗദീഷ് പറഞ്ഞു.
ദുബായ് സ്റേജ് ഷോയില്‍ ചില താരങ്ങള്‍ മാത്രമേ പങ്കെടുക്കുന്നുള്ളൂ. ഇതുസംബന്ധിച്ച് ആറ് മാസം മുമ്പ് തീരുമാനമെടുത്തതാണ്- ജഗദീഷ് വ്യക്തമാക്കി.
അടുത്തയാഴ്ച കോഴിക്കോട്ട് സാംസ്കാരികനായകന്‍മാരുടെ മധ്യസ്ഥതയില്‍ പ്രശ്നം ഒത്തുത്തീര്‍ക്കാന്‍ ശ്രമം നടത്തുന്നുണ്ട്. അതിനാല്‍ പരസ്യപ്രസ്താവനകള്‍ ഒഴിവാക്കുകയാണെന്ന് ജഗദീഷ് പറഞ്ഞു.
അതേ സമയം ചേംബറിന്റെ വ്യവസ്ഥകള്‍ അംഗീകരിച്ച് സിനികളില്‍ അഭിനയിക്കുന്നതിന് കരാറൊപ്പിടാന്‍ തയ്യാറായ ഒരു വിഭാഗം താരങ്ങള്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഒരു യുവനടന്‍ നായകനായ വിനയന്റെ പുതിയ ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications