മമ്മൂട്ടി മധ്യസ്ഥത വഹിച്ചേക്കും
കൊച്ചി: അമ്മയും ഫിലിം ചേംബറും തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ മമ്മൂട്ടി മധ്യസ്ഥത വഹിച്ചേക്കും. മമ്മൂട്ടി മധ്യസ്ഥശ്രമം നടത്തുന്നതിനോട് ഫിലിം ചേംബറിനും യോജിപ്പാണെന്ന് അറിയുന്നു.
അമ്മയും ഫിലിം ചേംബറുമായുള്ള തര്‍ക്കത്തില്‍ അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടി അമ്മയോടൊപ്പമായിരുന്നുവെങ്കിലും അദ്ദേഹത്തിന് അമ്മയുടെ എല്ലാ നിലപാടുകളോടും യോജിപ്പുണ്ടായിരുന്നില്ല. ഏഷ്യാനെറ്റ് അവാര്‍ഡ് നിശയോടനുബന്ധിച്ച് അമ്മയും ഫിലിം ചേംബറും തമ്മിലുള്ള പോര് മുറുകിയപ്പോള്‍ അമ്മ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മമ്മൂട്ടിയും പങ്കെടുത്തിരുന്നു. ഇതുവരെ മമ്മൂട്ടി നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ അദ്ദേഹം താരസംഘടനയോടൊപ്പം നില്‍ക്കുകയാണെന്ന സൂചനയാണ് തന്നിരുന്നതെങ്കിലും ഇതുവരെ ഫിലിം ചേംബറിനെതിരെ ശക്തമായ ആക്രമണത്തിന് അമ്മ ഭാരവാഹികളായ മോഹന്‍ലാലിനെയോ ഇന്നസെന്റിനെയോ പോലെ മമ്മൂട്ടി മുതിര്‍ന്നിട്ടില്ല.
അതേ സമയം അമ്മ ഭാരവാഹികളുടെ നിലപാടിനോട് മമ്മൂട്ടിക്ക് വിയോജിപ്പുണ്ടെന്നാണ് അമ്മയിലെ വിമതവിഭാഗം പറയുന്നത്. അമ്മയുടെ തീരുമാനം ലംഘിച്ച് കരാറിലൊപ്പിടാനുള്ള തങ്ങളുടെ തീരുമാനത്തിന് മമ്മൂട്ടിയുടെയും പിന്തുണയുണ്ടെന്ന് ലാലു അലക്സും സുരേഷ് കൃഷ്ണയും പറഞ്ഞിരുന്നു.
അതേ സമയം ചംബര്‍ മുന്‍കൈ എടുത്താലേ മധ്യസ്ഥതയ്ക്ക് തയ്യാറാവൂ എന്ന നിലപാടിലാണ് മമ്മൂട്ടി എന്ന് സൂചനയുണ്ട്. മധ്യസ്ഥതയ്ക്ക് മമ്മൂട്ടി തയ്യാറാണെന്ന സൂചന തങ്ങള്‍ക്കും ലഭിച്ചതായി ഫിലിം ചേംബര്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ പറഞ്ഞു.


Click it and Unblock the Notifications