ഗോപികയുടെ ബയോട്ടോഗ്രാഫ്
ഗോപികയുടെ ബയോട്ടോഗ്രാഫ്
ഏപ്രില്‍ 22, 2004
തമിഴില്‍ സൂപ്പര്‍ഹിറ്റായ ഓട്ടോഗ്രാഫിന്റെ തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം ആലപ്പുഴയിലും കോട്ടയത്തുമായി പുരോഗമിക്കുന്നു. തെലുങ്ക് ചിത്രത്തിന് ബയോട്ടോഗ്രാഫ് എന്നാണ് പേരിട്ടിരിക്കുന്നത്.
ഓട്ടോഗ്രാഫിലൂടെ തമിഴ് സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഗോപിക തന്നെയാണ് ബയോട്ടോഗ്രാഫിലും അഭിനയിക്കുന്നത്. തമിഴ് ചിത്രത്തിലെ താരങ്ങളില്‍ ഗോപിക മാത്രമാണ് തെലുങ്ക് റീമേക്കില്‍ അഭിനയിക്കുന്നത്.
കേരളത്തിന്റെയും തെലുങ്കാനയുടെയു കഥ പറയുന്ന ചിത്രമാണ് ബയോട്ടോഗ്രാഫ്. രവി തേജയാണ് ബയോട്ടോഗ്രാഫിലെ നായകന്‍.
ബയോട്ടോഗ്രാഫ് സംവിധാനം ചെയ്യുന്നത് എസ്. ഗോപാല്‍റെഡ്ഢിയാണ്. തമിഴിന് പിന്നാലെ തെലുങ്കിലുമെത്തുന്ന ഗോപികയ്ക്ക് ബയോട്ടോഗ്രാഫില്‍ ഏറെ പ്രതീക്ഷയുണ്ട്.


Click it and Unblock the Notifications