ദുബായ് ഷോ നടത്തും: മോഹന്‍ലാല്‍
തിരുവനന്തപുരം: ദുബായില്‍ നടത്താമെന്നേറ്റ താരനിശയുമായി അമ്മ മുന്നോട്ട് പോകുമെന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറിയായ നടന്‍ മോഹന്‍ലാല്‍ പറഞ്ഞു.
താരനിശ കഴിഞ്ഞ് തിരിച്ചെത്തിയാല്‍ താരങ്ങളെ മുഴുവന്‍ വിലക്കുമെന്നാണ് ചേംബര്‍ പറയുന്നത്. അങ്ങിനെയെങ്കില്‍ പിന്നെ സ്വന്തമായി സിനിമ നിര്‍മ്മിയ്ക്കുക മാത്രമാണ് പോംവഴിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. താരനിശയുടെ റിഹേഴ്സല്‍ നടക്കുന്ന പൂവാര്‍ ഐലന്റ് റിസോര്‍ട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.
അമ്മയില്‍ അഭിപ്രായഭിന്നത ഉണ്ടാക്കാനാണ് ചേംബര്‍ ശ്രമിയ്ക്കുന്നത്. തിലകനും ലാലു അലക്സും അമ്മയ്ക്കെതിരെ തിരിഞ്ഞത് പെട്ടെന്നുള്ള വികാരപ്രകടനമായി കണ്ടാല്‍ മതി. തിലകനെ വിമര്‍ശിയ്ക്കാനും വിവാദമുണ്ടാക്കാനും ഇല്ല. പക്ഷെ തിലകനും ലാലു അലക്സും ചേംബര്‍ കൊണ്ടുവന്ന കരാറിനെ തീവ്രമായി എതിര്‍ത്തവരാണ്. വലിച്ചുകീറി മുഖത്തെറിയണം. ഞാന്‍ അതു ചെയ്തിട്ടുണ്ട്, എന്നാണ് തിലകന്‍ പറഞ്ഞത്.- മോഹന്‍ലാല്‍ പറഞ്ഞു.
ഇപ്പോള്‍ ഞങ്ങളുടെ മുന്നിലുള്ള വലിയ ചോദ്യചിഹ്നം മലയാള സിനിമയല്ല. ചേംബറിന്റെ നിലപാടുകളാണ്. എന്തിനാണ് താരങ്ങളുടെ ദുബായ് സ്റേജ് ഷോ വിലക്കുന്നതെന്ന് മനസ്സിലാകുന്നില്ല. - മോഹന്‍ലാല്‍ പറഞ്ഞു.
ജയറാം, സിദ്ദിഖ്, ഷീല, വിനീത്, നവ്യ നായര്‍, ഗീതു മോഹന്‍ദാസ്, ഇന്ദ്രന്‍സ് എന്നീ താരങ്ങളും ഒപ്പമുണ്ടായിരുന്നു.


Click it and Unblock the Notifications