അന്ധയുവാവായി ദിലീപ്
അന്ധയുവാവായി ദിലീപ്
ഏപ്രില്‍ 22, 2006
ചാന്തുപൊട്ടില്‍ സ്ത്രീസ്വഭാവമുള്ള പുരുഷന്‍, പച്ചക്കുതിരയില്‍ അഞ്ചു വയസിന്റെ ബുദ്ധി മാത്രമുള്ള യുവാവ്.. ദിലീപ് പരീക്ഷണങ്ങള്‍ തുടരുകയാണ്. പുതിയ ചിത്രമായ ചെസ്സില്‍ അന്ധനായാണ് ദിലീപ് അഭിനയിക്കുന്നത്.
രാജ് ബാബുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപ് അന്ധനായാണ് വേഷമിടുന്നതെങ്കിലും ഒരു അന്ധന്റെ നിര്‍ഭാഗ്യങ്ങളുടെയും ദുരിതങ്ങളുടെയും കദനകഥയല്ല ഈ ചിത്രം. ആക്ഷന്‍ മൂഡുള്ള ചിത്രത്തില്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്ന നാല് പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ അന്ധയുവാവ് നേടുന്ന വിജയത്തിന്റെ കഥയാണ് പറയുന്നത്. ആശിഷ് വിദ്യാര്‍ത്ഥി, ഭീമന്‍ രഘു, വിജയരാഘവന്‍, ബാബുരാജ് എന്നിവരാണ് ഈ നാല് പൊലീസ് ഓഫീസര്‍മാരായി വേഷമിടുന്നത്.
ഭാവനയാണ് ചിത്രത്തിലെ നായിക. സിബി കെ. തോമസ്-ഉദയ്കൃഷ്ണ ടീമാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. സംഗീതം ബെന്നി ഇഗ്നേഷ്യസ്. മഹിയാണ് ചിത്രം നിര്‍മിക്കുന്നത്.
കൊച്ചിയിലും പരിസരങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ദിലീപിന്റെ ജന്മദിനവും ഭാഗ്യദിനവുമായ ജൂലൈ നാലിന് ചിത്രം മഞ്ജുനാഥ ഫിലിംസ് തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications