കീര്‍ത്തിചക്രയില്‍ നിന്ന് മംമ്ത പിന്‍മാറി
കീര്‍ത്തിചക്രയില്‍ നിന്ന് മംമ്ത പിന്‍മാറി
ഏപ്രില്‍ 22, 2006
സുരേഷ്ഗോപി, മമ്മൂട്ടി, ജയറാം എന്നീ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടും കരിയര്‍ ഭദ്രമായ നിലയിലെത്തിക്കാന്‍ മംമ്ത മോഹന്‍ദാസിനു കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രമായ കീര്‍ത്തിചക്രയില്‍ നായികയായി വേഷമിടാന്‍ മംമ്തക്ക് അവസരം ലഭിച്ചത്. എന്നാല്‍ അവസാന നിമിഷം ഈ ചിത്രത്തില്‍ നിന്നും മംമ്ത പിന്‍മാറി.
മേജര്‍ രവി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മംമ്തയെയും ഗോപികയെയും നായികമാരാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കശ്മീരില്‍ ആരംഭിച്ച ഘട്ടത്തിലാണ് മംമ്ത പിന്‍മാറിയത്. വ്യക്തിപരമായ കാരണങ്ങളാണ് പിന്‍മാറ്റത്തിന് കാരണമായി മംമ്ത പറഞ്ഞിരിക്കുന്നത്.
മംമ്ത പിന്‍മാറിയ സാഹചര്യത്തില്‍ പുതിയ നായികയെ തേടുകയാണ്. തമിഴ് നടി ജീവയാണ് ചിത്രത്തിലെ ഉപനായിക.
മേജര്‍ മഹാദേവന്‍ എന്ന സൈനിക ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാനായി മോഹന്‍ലാല്‍ പ്രത്യേക പരിശീലനം നടത്തിയിരുന്നു.


Click it and Unblock the Notifications