അമര്‍ത്യസെന്നിന്റെ മകള്‍ ശ്യാമപ്രസാദ് ചിത്രത്തില്‍
അമര്‍ത്യസെന്നിന്റെ മകള്‍ ശ്യാമപ്രസാദ് ചിത്രത്തില്‍
ഏപ്രില്‍ 23, 2002
ശ്യാമപ്രസാദ് ഒരുക്കുന്ന ഇംഗ്ലീഷ് ചിത്രം ബോക്ഷു ദി മിത്തില്‍ പ്രശസ്ത സാമ്പത്തികകാര്യ വിദഗ്ധനും നോബല്‍ സമ്മാന ജേതാവുമായ അമര്‍ത്യസെന്നിന്റെ മകള്‍ നന്ദനാ സെന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മലയാള നടന്‍ വിനീതിന്റെ നായികയായാണ് നന്ദന അഭിനയിക്കുന്നത്. ചിത്രത്തിലെ ഏക മലയാള നടനും വിനീതാണ്.
രാജവാഴ്ചയുടെ അവശേഷിപ്പുകള്‍ നിലനില്‍ക്കുന്ന കര്‍ണാടകത്തിലെ ഹംപിയിലാണ് ബോക്ഷു ദി മിത്ത് ചിത്രീകരിക്കുന്നത്. ഓസ്കാര്‍ അവാര്‍ഡ് നേടിയ ഗോസ്സ് ആന്റ് മോണ്‍സ്റേഴ്സ് എന്ന ചിത്രത്തില്‍ അഭിനയിച്ച ഡേവിഡ് മേല്‍ബണ്‍ ആണ് ചിത്രത്തിലെ നായകന്‍. ഹോളിവുഡ് താരം ഹെതര്‍ നായികയാവുന്നു.
ഗംഗാപ്രസാദ് വിമലിന്റെ മൃഗദന്ത് എന്ന ഹിന്ദി നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. റിച്ചാര്‍ഡ് സ്റാന്‍ലിയും ശശി വാര്യരും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ഡെന്മാര്‍ക്കില്‍ നിന്നുള്ള ടോര്‍സണ്‍ ഫോര്‍ഡ് ഛായാഗ്രഹണം ചെയ്യുന്നു.
കോടികള്‍ മുതല്‍മുടക്കുള്ള ചിത്രം നിര്‍മിക്കുന്നത് യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര്‍ വ്യവസായിയും മലയാളിയുമായ ഡോ. എം. പി. സോമപ്രസാദാണ്. ശ്യാമപ്രസാദിന്റെ അിസാക്ഷിയുടെ നിര്‍മ്മാതാവും സോമപ്രസാദായിരുന്നു.
അമേരിക്കയുള്‍പ്പെടെ നാല് രാജ്യങ്ങളില്‍ ഒരേ സമയം ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.


Click it and Unblock the Notifications