മലയാളത്തിന് ഒരു പുതുമുഖം കൂടി
മലയാളത്തിന് ഒരു പുതുമുഖം കൂടി
ഏപ്രില്‍ 23, 2003
കെ. ബി. മധു സംവിധാനം ചെയ്യുന്ന ദീപങ്ങള്‍ സാക്ഷി എന്ന ചിത്രത്തില്‍ മനോജ് കെ. ജയന്‍ നായകനാവുന്നു. ഇന്ദ്രജിത്ത് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നവ്യാനായരാണ് ചിത്രത്തിലെ നായിക. ഭാരതിരാജയുടെ ഈറനിലാ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ രേഖ ഉണ്ണിക്കൃഷ്ണനാണ് മറ്റൊരു നായിക. രേഖയുടെ ആദ്യ മലയാളചിത്രമാണിത്.
ഐഎഎസ് ഉദ്യോഗസ്ഥനായ ഋഷിയുടെയും പൊലീസ് ഓഫീസറായ വിനോദിന്റെയും ശത്രുതയുടെ കഥയാണ് ദീപങ്ങള്‍ സാക്ഷി പറയുന്നത്.
ഔദ്യോഗികവൃത്തിക്കിടയില്‍ ഒരു കുടുംബത്തിന്റെ തകര്‍ച്ചയ്ക്ക് പരോക്ഷമായെങ്കിലും കാരണമായെന്നതിന്റെ കുറ്റബോധമാണ് കൃഷ്ണവേണിയെ വിവാഹം ചെയ്യാന്‍ ഋഷിയെ പ്രേരിപ്പിച്ചത്. കൃഷ്ണവേണിയെ വിവാഹം ചെയ്യാന്‍ എഎസ് പിയായ വിനോദ് ആഗ്രഹിച്ചിരുന്നു. തന്റെ വിവാഹ ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ക്ക് പിന്നില്‍ വിനോദാണെന്ന് അറിഞ്ഞതോടെ ഋഷി രോഷാകുലനായി. അയാള്‍ വിനോദിനെതിരെ തിരിഞ്ഞു.
ഋഷിയെ മനോജ് കെ. ജയനും വിനോദിനെ ഇന്ദ്രജിത്തും അവതരിപ്പിക്കുന്നു. നവ്യാ നായരാണ് കൃഷ്ണവേണിയാവുന്നത്.
നരേന്ദ്രപ്രസാദ്, സലിംകുമാര്‍, നെടുമുടി വേണു, ക്യാപ്റ്റന്‍ രാജു, കുമരകം രഘുനാഥ്, മധുപാല്‍, കോഴിക്കോട് ഉമ്മര്‍, മങ്കാ മഹേഷ്, സ്വേഥ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. രചന പി. എസ്. കുമാര്‍. യൂസഫി കേച്ചേരിയുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.


Click it and Unblock the Notifications