ചേമ്പറിന്റെ കരാര്‍ ഒപ്പിടുമെന്ന് മീര
ചേമ്പറിന്റെ കരാര്‍ ഒപ്പിടുമെന്ന് മീര
ഏപ്രില്‍ 23, 2004
പാലക്കാട്: ഫിലിം ചേമ്പര്‍ നിര്‍ദ്ദേശിയ്ക്കുന്ന കരാര്‍ ഒപ്പിട്ട് അഭിനയിയ്ക്കുമെന്ന് നടി മീരാജാസ്മിന്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള അവാര്‍ഡ് നേടിയ മീര ലോഹിതദാസിന്റ പുതിയ ചിത്രത്തില്‍ അഭിനയിയ്ക്കാന്‍ തയ്യാറെടുക്കുകയാണ്. ഈ ചിത്രത്തിനായി മീര കരാര്‍ ഒപ്പിടുമെന്നാണ് കരുതുന്നത്. നല്ല ചിത്രങ്ങളില്‍ അഭിനയിയ്ക്കാനുള്ള ക്ഷണം ഉണ്ടായാല്‍ മാത്രമേ ഈ കരാറില്‍ ഒപ്പിടുകയുള്ളു എന്നും മീര പറയുന്നുണ്ട്. തുടക്കക്കാരി മാത്രമായ തനിയ്ക്ക് ഇത്തരത്തിലുള്ള ഒരു വിട്ടുനില്‍ക്കലിന് കഴിയില്ല. അത് തന്റെ അഭിനയ ഭാവിയെ ദോഷകരമായി ബാധിയ്ക്കും. അഭിനയ രംഗത്ത് കൂടുതല്‍ കാലം നില്‍ക്കുകയാണ് തന്റെ ലക്ഷ്യം.
ഇതോടെ അമ്മയുടെ തീരുമാനത്തില്‍ നിന്ന് വ്യതിചലിയ്ക്കുന്ന അഭിനേതാക്കളുടെ എണ്ണം കൂടുകയാണ്. നേരത്തേ ലാലു അലക്സും തിലകനും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. കാര്യങ്ങള്‍ ഈ രീതിയില്‍ നീങ്ങുന്ന സാഹചര്യത്തില്‍ കൂടുതല്‍ രണ്ടാം നിര അഭിനേതാക്കള്‍ ഈ തീരുമാനത്തെ അനുകൂലിയ്ക്കുമെന്നാണ് കരുതുന്നത്.
അമ്മയും ചേമ്പറും തമ്മിലുള്ള അകലം കൂടാന്‍ മാത്രമേ ഇത്തരത്തിലുള്ള നീക്കങ്ങള്‍ സഹായകമാവുന്നുള്ളു.
ഫിലിം ചേമ്പര്‍ നിര്‍ദ്ദേശിയ്ക്കുന്ന 21 നിബന്ധനകള്‍ ഉള്ള കരാറില്‍ ഒപ്പിട്ടാല്‍ മാത്രമേ അഭിനയിയ്ക്കാന്‍ കഴിയൂ എന്നായിരുന്നു നിര്‍മ്മാതാക്കള്‍ നേരത്തേ വച്ച നിര്‍ദ്ദേശം. ഇത് അംഗീകരിയ്ക്കാമെന്നാണ് ഇപ്പോള്‍ മീര പറയുന്നത്.


Click it and Unblock the Notifications