നയന്റെ വേഷങ്ങള്‍ക്ക് ഗ്ലാമറില്ല

By Staff

നയന്റെ വേഷങ്ങള്‍ക്ക് ഗ്ലാമറില്ല
ഏപ്രില്‍ 23, 2005

ഗ്ലാമറില്‍ മലയാള നടിമാരില്‍ മുമ്പിലാണെങ്കിലും നയന്‍താരക്ക് മലയാളത്തില്‍ ലഭിച്ചിട്ടുള്ളത് അത്ര ഗ്ലാമറസ്സായ വേഷങ്ങളല്ല. സാധാരണക്കാരിയുടെ വേഷങ്ങളിലാണ് നയന്‍താര മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പുതിയ ചിത്രമായ രാപ്പകലിലാലകട്ടെ അല്പം പോലും ഗ്ലാമറില്ലാത്ത കഥാപാത്രമായാണ് നയന്‍താര പ്രത്യക്ഷപ്പെടുന്നത്.

ആദ്യചിത്രമായ മനസിനക്കരെയില്‍ സാധാരണക്കാരിയായ ഗ്രാമീണ പെണ്‍കുട്ടിയായാണ് നയന്‍താര വേഷമിട്ടത്. നയന്‍താരയുടെ സര്‍പ്പസൗന്ദര്യം മനസിനക്കരെയിലെ കഥാപാത്രത്തിന് ചേരാത്തതായി പല രംഗങ്ങളിലും അനുഭവപ്പെടുന്നുമുണ്ട്.

രണ്ടാമത്തെ ചിത്രമായ വിസ്മയത്തുമ്പത്തില്‍ മോഡേണ്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പെണ്‍കുട്ടിയുടെ വേഷമായിരുന്നു നയന്‍താരക്ക്. എന്നാല്‍ നാട്ടുരാജാവില്‍ മോഹന്‍ലാലിന്റെ സഹോദരിയായി വേഷമിട്ട നയന്‍താരക്ക് ലഭിച്ചത് വീണ്ടും ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷമാണ്.

നയന്‍താരയുടെ റിലീസ് ചെയ്യാനിരിക്കുന്ന മമ്മൂട്ടി ചിത്രം തസ്കരവീരനില്‍ മുട്ടക്കച്ചവടക്കാരി തങ്കമണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മറ്റൊരു നാടന്‍വേഷം. എന്നാല്‍ ഈ ചിത്രത്തില്‍ പാട്ടുരംഗങ്ങളില്‍ അടിപൊളി ഗ്ലാമര്‍വേഷത്തില്‍ നയന്‍താര പ്രത്യക്ഷപ്പെടുന്നുണ്ട്.

മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം രാപ്പകലില്‍ വീണ്ടും നയനെ തേടിയെത്തിയിരിക്കുന്നത് ഗ്രാമീണവേഷമാണ്. മാളവിക എന്ന വേലക്കാരി പെണ്‍കുട്ടിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന നയന്‍താര തന്റെ സൗന്ദര്യം അധികം പ്രകടമാകാത്ത തരത്തിലുള്ള മേക്കപ്പോടെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. തറ തുടക്കുകയും പശുക്കള്‍ക്ക് തീറ്റ കൊടുക്കുകയും മറ്റൊരു നായികയായ ഗീതു മോഹന്‍ദാസിനെ പരിചരിക്കുകയും ചെയ്യുന്ന കഥാപാത്രം. ചിത്രത്തില്‍ മമ്മൂട്ടിയും സാധാരണക്കാരന്റെ വേഷത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X