വാസ്തവം, ഗോപിക പൃഥ്വിയ്കൊപ്പം

By Staff

വാസ്തവം, ഗോപിക പൃഥ്വിയ്കൊപ്പം
ഏപ്രില്‍ 23, 2006

വലിയ വിജയമായില്ലെങ്കിലും വര്‍ഗത്തിലെ പൃഥ്വിരാജിന്റെ പൊലീസ് ഓഫീസര്‍ കഥാപാത്രത്തിന് കൈയടി കിട്ടി. പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്ന അഭിപ്രായം പൃഥ്വിരാജിന് നേടിയെടുക്കാനായി. വര്‍ഗത്തിന്റെ സംവിധായകനായ പത്മകുമാറിന്റെ അടുത്ത ചിത്രത്തിലും പൃഥ്വിരാജാണ് നായകന്‍.

പൃഥ്വിരാജിനെ നായകനാക്കി പത്മകുമാര്‍ സംവിധാനം ചെയ്യുന്ന തുടര്‍ച്ചയായ മൂന്നാമത്തെ ചിത്രമാണിത്. വാസ്തവം എന്നാണ് ചിത്രത്തിന്റെ പേര്.

ഗോപികയാണ് ചിത്രത്തില്‍ നായിക. പൃഥ്വിരാജിനൊപ്പം ഗോപിക ആദ്യമായാണ് അഭിനയിക്കുന്നത്. ജഗതി ശ്രീകുമാര്‍, മുരളി, ജഗദീഷ്, സലിംകുമാര്‍, ടി.ജി.രവി, സംവൃത, സിന്ധുമേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ബാബു ജനാര്‍ദനനാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് അലക്സ് പോള്‍ സംഗീതം പകരുന്നു.

ശ്രീചക്ര ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ റെക്കോഡിംഗും പൂജയും കൊച്ചി ലാല്‍ മീഡിയായില്‍ നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X