വിനയന്റെ മമ്മൂട്ടി ചിത്രത്തില്‍ നന്ദിനി, കാവ്യ
വിനയന്റെ മമ്മൂട്ടി ചിത്രത്തില്‍ നന്ദിനി, കാവ്യ
ഏപ്രില്‍ 24, 2001
സര്‍ഗം സ്പീഡ് ഓഡിയോസിന്റെ ബാനറില്‍ വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വന്‍ താരങ്ങള്‍ തന്നെ അണിനിരക്കുന്നു. നന്ദിനി, ഐശ്വര്യ, കാവ്യാ മാധവന്‍ എന്നീ മുന്‍നിര നടിമാരെയാണ് വിനയന്‍ പുതിയ ചിത്രത്തിലേക്ക് നായികമാരായി തിരഞ്ഞെടുത്തിരിക്കുന്നത്.
ചിത്രത്തിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയും ദിലീപുമാണെന്ന് നേരത്തെത്തന്നെ വാര്‍ത്തയുണ്ടായിരുന്നു. ഇവരെക്കൂടാതെ വിനയന്റെ പുതിയ ചിത്രമായ കരുമാടിക്കുട്ടനില്‍ മികച്ച പ്രകടനം കാഴ്ചവെച്ച രാജന്‍ പി. ദേവും കലാഭവന്‍ മണിയും അടുത്ത ചിത്രത്തില്‍ ഉണ്ട്. സായികുമാര്‍, കൊച്ചിന്‍ ഹനീഫ, സുകുമാരി തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍.
നവാഗതനായ സുനില്‍ കെ. ആനന്ദാണ് തിരക്കഥ എഴുതുന്നത്. എസ്. രമേശന്‍ നായരുടെ വരികള്‍ക്ക് മോഹന്‍ സിതാര ഈണം പകരുന്നു. ഛായാഗ്രഹണം സഞ്ജീവ് ശങ്കര്‍.
മെയ് രണ്ടിന് തൃശൂരിലെ ചേതന സ്റുഡിയോവില്‍ പൂജയും റിക്കാര്‍ഡിംഗും നടക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ് 14ന് തുടങ്ങും. ലിബര്‍ട്ടി പിക്ചേഴ്സ് ഈ ചിത്രം ഓണത്തിന് പ്രദര്‍ശനത്തിനെത്തിക്കും.


Click it and Unblock the Notifications