ബീനാ ആന്റണി വിവാഹിതയായി
ബീനാ ആന്റണി വിവാഹിതയായി
ഏപ്രില്‍ 24, 2003
കൊച്ചി: നടി ബീനാ ആന്റണിയും മിമിക്രി-സീരിയല്‍ കലാകാരന്‍ മനോജ് കുമാറും വിവാഹിതരായി. ഏപ്രില്‍ 24 വ്യാഴാഴ്ച എറണാകുളം സബ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു വിവാഹം.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയിരുന്നുള്ളൂ. വ്യാഴാഴ്ച വൈകീട്ട് ആറ് മണിക്ക് തമ്മനം ഡിഡി വില്ലയില്‍ വിപുലമായ സല്‍ക്കാരച്ചടങ്ങ് നടക്കും.
വടക്കന്‍ പറവൂരില്‍ ശ്രീരാഗത്തില്‍ പുരുഷോത്തമന്‍ പിള്ളയുടെയും ലീലയുടെയും മകനാണ് മനോജ്. ഇരുവരും ഇരു മതവിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ മതപരമായ ചടങ്ങുകള്‍ ഒഴിവാക്കുകയായിരുന്നു.


Click it and Unblock the Notifications