സിമ്രാന്റെ വിവാഹം മെയ് നാലിന്
സിമ്രാന്റെ വിവാഹം മെയ് നാലിന്
ഏപ്രില്‍ 24, 2003
ചെന്നൈ: തമിഴ്നടി സിമ്രാന്‍ വിവാഹിതയാവുന്നു. ഏപ്രില്‍ 24 വ്യാഴാഴ്ച മുംബൈയില്‍ വിവാഹം ഉറപ്പിക്കല്‍ ചടങ്ങ് നടക്കും.
മെയ് നാലിന് മുംബൈയില്‍ വിവാഹം നടക്കുമെന്ന് സിമ്രാനോട് അടുപ്പമുള്ള കുടുംബവൃത്തങ്ങള്‍ പറയുന്നു. പക്ഷെ തന്റെ വിവാഹത്തെപ്പറ്റി സിമ്രാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ദില്ലി സ്വദേശിയായ വിമാന പൈലറ്റ് ദിലീപ് ആണ് വരന്‍. വിമാനയാത്രക്കിടയിലാണ് ഇവര്‍ പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലാവുകയും ചെയ്തു. ഏപ്രില്‍ 23 ബുധനാഴ്ച ഷൂട്ടിംഗ് തുടങ്ങാനിരുന്ന കന്നട സിനിമയില്‍ നിന്നും സിമ്രാന്‍ പിന്‍മാറിയതോടെയാണ് വിവാഹവാര്‍ത്ത സിനിമാവൃത്തങ്ങളില്‍ പ്രചരിച്ചത്.
കരാറില്‍ ഒപ്പിട്ടിരുന്ന മറ്റൊരു തമിഴ്ചിത്രത്തിന്റെയും മുന്‍കൂറായി വാങ്ങിയിരുന്ന തുക സിമ്രാന്‍ തിരിച്ച് നല്കി. അതേ സമയം വിവാഹവാര്‍ത്ത വെറും നുണപ്രചരണമാണെന്ന് കരുതുന്നവരും കുറവല്ല. കരാര്‍ ഒപ്പിട്ട ചില സിനിമകളില്‍ നിന്നും പിന്‍മാറാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും പറയുന്നവരുണ്ട്.
നടന്‍ പ്രഭുദേവയുടെ സഹോദരന്‍ രാജു സുന്ദരവുമായി സിമ്രാന്‍ പ്രണയത്തിലായിരുന്നു. പിന്നീട് ഈ പ്രണയം തകര്‍ന്നു. നടന്‍ കമലാഹാസനുമായുള്ള സിമ്രാന്റെ ബന്ധവും ഈയിടെ ഏറെ പരസ്യമായിരുന്നു. എന്നാല്‍ ഈയിടെ ഇരുവരും അകന്നു.


Click it and Unblock the Notifications