ചിരിപ്പിക്കാന്‍ മമ്മൂട്ടി
ചിരിപ്പിക്കാന്‍ മമ്മൂട്ടി
ഏപ്രില്‍ 24, 2004
ഹാസ്യവേഷങ്ങള്‍ ചേരില്ലെന്നത് അഭിനയജീവിതത്തില്‍ മമ്മൂട്ടി നേരിട്ടിരുന്ന പ്രധാനവിമര്‍ശനമാണ്. പൂര്‍ണമായും ഹാസ്യവേഷങ്ങളെന്ന് പറയാനാവില്ലെങ്കിലും ഹാസ്യമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് മമ്മൂട്ടി അത്തരം വിമര്‍ശനത്തിന് മറുപടി പറഞ്ഞിട്ടുണ്ട്.
ശ്രീധരന്റെ ഒന്നാം തിരുമുറിവ്, കോട്ടയം കുഞ്ഞച്ചന്‍, മറവത്തൂര്‍ കനവ് തുടങ്ങിയ ചിത്രങ്ങളില്‍ തമാശയുടെ അന്തരീക്ഷം സൃഷ്ടിക്കുന്ന കഥാപാത്രങ്ങളെ മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്. ആ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഫലിപ്പിക്കുന്നതില്‍ മമ്മൂട്ടി വിജയിക്കുകയും ചെയ്തു. തന്റേതായ ശൈലിയിലാണ് മമ്മൂട്ടി ഈ ചിത്രങ്ങളില്‍ ഹാസ്യസന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അത്തരം കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുന്നു. ഷാഫി സംവിധാനം ചെയ്യുന്ന മുഴുനീള കോമഡി ചിത്രത്തിലാണ് മമ്മൂട്ടി പ്രേക്ഷകരെ ചിരിപ്പിക്കാനൊരുങ്ങുന്നത്.
പുലിവാല്‍ കല്യാണം എന്ന ചിത്രത്തിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷാഫി ആദ്യമായാണ് ഒരു സൂപ്പര്‍താര ചിത്രമൊരുക്കുന്നത്.
ബെന്നി പി. നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ഷാഫിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ കല്യാണരാമന്റെ തിരക്കഥ രചിച്ചിരുന്നത് ബെന്നിയാണ്.
ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാലാണ് ചിത്രം നിര്‍മിക്കുന്നത്. ഷാഫിയുടെ പുലിവാല്‍ കല്യാണം, കല്യാണരാമന്‍ എന്നീ ചിത്രങ്ങളും ലാലാണ് നിര്‍മിച്ചത്.


Click it and Unblock the Notifications