അമ്മ-ചേംബര്‍ തര്‍ക്കം നിസ്സാരം: മധു
തിരുവനന്തപുരം: ഫിലിം ചേംബറും അമ്മയും തമ്മിലുള്ള തര്‍ക്കം കോണ്‍ഗ്രസ് നേതാക്കളായ എ. കെ. ആന്റണിയും കെ. കരുണാകരനും തമ്മിലുള്ള വഴക്ക് പോലെയാണെന്ന് നടന്‍ മധു പറഞ്ഞു.
കുട്ടികള്‍ക്കുള്ള വേനല്‍ക്കാല അവധിക്ലാസുകളുടെ ഭാഗമായി ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മധു.
ഏതാനും വ്യക്തികളുടെ ഈഗോ പ്രശ്നം മാത്രമാണിത്. താന്‍ രണ്ട് സംഘടനകളിലും അംഗമാണ്. രണ്ട് സഹോദരന്‍മാര്‍ തമ്മിലുള്ള തര്‍ക്കം എത്രകാലം നിലനില്‍ക്കും? ഇത് വളരെ ചെറിയ പ്രശ്നമാണ്- മധു അഭിപ്രായപ്പെട്ടു.
ദശകങ്ങള്‍ മുമ്പ് ഉണ്ടായ ചിത്രങ്ങള്‍ നല്ലതാണെന്നും ഇപ്പോള്‍ ഉണ്ടാവുന്ന ചിത്രങ്ങള്‍ മോശമാണെന്നും പറയാനാവില്ല. ചതിക്കാത്ത ചന്തു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് പോയപ്പോള്‍ പുതിയ നടീനടന്‍മാരോടൊപ്പം അഭിനയിക്കാനായത് ഒരു നല്ല അനുഭവമായിരുന്നു- കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മധു പറഞ്ഞു.


Click it and Unblock the Notifications