നദിയ മലയാളത്തില്‍ തിരിച്ചെത്തുന്നു
നദിയ മലയാളത്തില്‍ തിരിച്ചെത്തുന്നു
ഏപ്രില്‍ 24, 2006
ഫാസിലിന്റെ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെയാണ് നദിയാ മൊയ്തു സിനിമയിലെത്തുന്നത്. ഇപ്പോള്‍ നീണ്ട ഇടവേളക്കു ശേഷം മറ്റൊരു ഫാസില്‍ ചിത്രത്തിലൂടെ നദിയ വീണ്ടും മലയാളത്തിലെത്തുന്നു.
ചിത്രീകരണം തുടങ്ങാനിരിക്കുന്ന ഫാസില്‍ ചിത്രത്തില്‍ നായികാ പ്രാധാന്യമുള്ള വേഷമായിരിക്കും നദിയ അവതരിപ്പിക്കുക. മലയാളത്തില്‍ ഒടുവിലായി വധു ഡോക്ടറാണ് എന്ന ചിത്രത്തിലാണ് നദിയ അഭിനയിച്ചത്.
സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം എം കുമരന്‍ സണ്‍ ഒഫ് മഹാലക്ഷ്മിയിലൂടെ അഭിനയരംഗത്ത് തിരിച്ചെത്തിയ നദിയ തുടര്‍ന്ന് തമിഴില്‍ നിന്ന് ലഭിച്ച ഓഫറുകള്‍ സ്വീകരിച്ചിരുന്നില്ല. ഈ ചിത്രത്തില്‍ നായകന്റെ അമ്മയായാണ് നദിയ വേഷമിട്ടത്. ഏറെ ശ്രദ്ധേയമായിരുന്നു ഈ കഥാപാത്രം. കുമരനു ശേഷം നദിയക്ക് ലഭിച്ച ഓഫറുകളെല്ലാം അമ്മ വേഷം ചെയ്യാനായിരുന്നു. ഇനി അത്തരം വേഷങ്ങള്‍ ചെയ്യില്ലെന്ന് വ്യക്തമാക്കിയ നദിയ ആ ഓഫറുകള്‍ നിരസിച്ചു. ഇപ്പോള്‍ ഫാസില്‍ ചിത്രത്തിലെ വ്യത്യസ്തമായ വേഷത്തിലൂടെ നദിയ മലയാളത്തിലേക്ക് വീണ്ടുമെത്തുകയാണ്.


Click it and Unblock the Notifications