സിബിയുടെ ദിലീപ് ചിത്രം ഇഷ്ടം

By Staff

സിബിയുടെ ദിലീപ് ചിത്രം ഇഷ്ടം
ഏപ്രില്‍ 25, 2001

സിബി മലയില്‍ സംവിധാനം ചെയ്യുന്ന ഇഷ്ടത്തില്‍ ദിലീപ് നായകനാകുന്നു. പുതുമുഖം നവ്യയാണ് നായിക. സംവിധായകന്‍ കെ. മധുവിന്റെ സഹോദരിയുടെ മകളാണ് നവ്യ.

അച്ഛനും മകനും തമ്മിലുള്ള ഇഷ്ടം, മകന് അഞ്ജന എന്ന പെണ്‍കുട്ടിയോട് തോന്നുന്ന ഇഷ്ടം, സുഹൃത്തുക്കളായ കൃഷ്ണന്‍കുട്ടി മേനോനും നാരായണനും തമ്മിലുള്ള ഇഷ്ടം. ഈ മൂന്നിഷ്ടങ്ങളുടെ കഥ ഹാസ്യത്തില്‍ പൊതിഞ്ഞവതരിപ്പിക്കുകയാണ് സിബി മലയില്‍ ഈ ചിത്രത്തിലൂടെ.

അച്ഛന്‍ കൃഷ്ണന്‍കുട്ടി മേനോനായി നെടുമുടി വേണുവും മകന്‍ പവി എന്നു വിളിക്കുന്ന പവന്‍ കെ. മേനോനായി ദിലീപും വേഷമിടുന്നു. അഞ്ജനയെ നവ്യയും നാരായണനെ ഇന്നസെന്റും അവതരിപ്പിക്കുന്നു. ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കൃഷ്ണന്‍കുട്ടി മേനോന്റെ മൂത്ത മകനായ വിപിന്‍ കെ. മേനോനും ഇഷ്ടത്തിലെ പ്രധാന കഥാപാത്രമാണ്. മഞ്ജു, കല്പന, ജയസുധ എന്നിവരാണ് മറ്റഭിനേതാക്കള്‍.

കലവൂര്‍ രവികുമാറാണ് തിരക്കഥ എഴുതുന്നത്. കൈതപ്രത്തിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് മോഹന്‍ സിതാര. യേശുദാസും ചിത്രയുമാണ് ഗായകര്‍. വേണുഗോപാല്‍ ഛായാഗ്രഹണവും എന്‍. ഭൂമിനാഥന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X